2019 ഓടെ കളി അവസാനിപ്പിക്കും; വിരമിക്കല്‍ പ്രഖ്യാപനവുമായി യുവരാജ് സിംഗ്

മൊഹാലി: ക്രിക്കറ്റ് ലോകത്ത് നിന്ന് വിടവാങ്ങല്‍ സൂചനകള്‍ നല്‍കി യുവരാജ് സിംഗ്. 2019 ലെ ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍...

2019 ഓടെ കളി അവസാനിപ്പിക്കും; വിരമിക്കല്‍ പ്രഖ്യാപനവുമായി യുവരാജ് സിംഗ്

മൊഹാലി: ക്രിക്കറ്റ് ലോകത്ത് നിന്ന് വിടവാങ്ങല്‍ സൂചനകള്‍ നല്‍കി യുവരാജ് സിംഗ്. 2019 ലെ ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യന്‍ താരം യുവരാജ് സിംഗ് പറഞ്ഞു. 2019 വരെ ക്രിക്കറ്റില്‍ സജീവമായിരിക്കുക എന്നതാണ് തീരമാനം, അതിന് ശേഷം വിരമിക്കല്‍ തീരുമാനം ഉണ്ടാകുമെന്ന് യുവരാജ് സിംഗ് പറഞ്ഞു.

17,18 വര്‍ഷമായി ഇന്ത്യക്കായി കളിക്കുന്നു, 2000ത്തില്‍ തുടങ്ങിയ കളി ജീവിതം 2019 ഓടെ അവസാനിപ്പിക്കുമെന്നും യുവരാജ് പറഞ്ഞു.

നിലവില്‍ 36 വയസായ .യുവരാജ് സിംഗ് 2017 ല്‍ വെസ്റ്റന്‍ഡീസിനെതിരായ പരമ്പരയിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2011ല്‍ ഇന്ത്യ വിജയികളായ ലോകകപ്പില്‍ മികച്ച പ്രകടനമാണ് യുവരാജ് സിംഗ് നടത്തിയത്. 2011 ലെ ലോകകപ്പില്‍ മാത്രമായി 362 റണ്‍സും 15 വിക്കറ്റുമാണ് യുവരാജ് നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രേഫിയിലും യുവരാജ് സിംഗ് ഇന്ത്യക്കായി കളിച്ചിരുന്നു.

Story by
Read More >>