ഒരു ദിവസം 1.7 കോടി;  സിദാനെ ഖത്തര്‍ വിളിക്കുന്നു

ഖത്തര്‍: സിനദിന്‍ സിദാന് മോഹവിലയിട്ട് ഖത്തര്‍. നാല് വര്‍ഷ കരാറില്‍ ടീമിന്റെ പരിശീലകനായാല്‍ ഒരു ദിവസം 1.7 കോടി രൂപ നല്‍കുമെന്നാണ് ഓഫര്‍.! 2022 ഫിഫ...

ഒരു ദിവസം 1.7 കോടി;  സിദാനെ ഖത്തര്‍ വിളിക്കുന്നു

ഖത്തര്‍: സിനദിന്‍ സിദാന് മോഹവിലയിട്ട് ഖത്തര്‍. നാല് വര്‍ഷ കരാറില്‍ ടീമിന്റെ പരിശീലകനായാല്‍ ഒരു ദിവസം 1.7 കോടി രൂപ നല്‍കുമെന്നാണ് ഓഫര്‍.!
2022 ഫിഫ ലോകകപ്പിന് ആഥിത്യമരളുന്ന ഖത്തര്‍, ലോകകപ്പില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ലോകനിലവാരത്തില്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തിലാണ്.

റയല്‍ പരിശീലക സ്ഥാനമൊഴിഞ്ഞ സിദാന് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിട്ടിരിക്കുകയാണ് ഖത്തര്‍. നാല് വര്‍ഷ കരാറില്‍ സിദാന് ഒരു ദിവസം 1.7 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈജിപ്ത്യന്‍ കോടിപതിയായ നജീബ് സാവിരിസ് ട്വിറ്ററിലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

റയല്‍ പരിശീലക സ്ഥാനത്തു നിന്ന് സിദാന്‍ പടിയിറങ്ങിയത് മുന്‍ താരത്തിന് കുടുബത്തോടോപ്പം ഭാവിജീവിതം ചെലവഴിക്കാനാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ സിദാന് പിന്നാലെ വന്‍തുക വാഗ്ദാനം ചെയ്ത് ടീമുകളുണ്ട്. എന്തായാലും ഫുട്‌ബോള്‍ ചരിത്രം തിരുത്തിയെഴുതുന്ന റെക്കോഡ് തുകയുടെ പരിശീലകനായി സിദാന്റെ വരവ് ഉടനുണ്ടാകുമെന്നാണ് സൂചന. പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയും ഫ്രഞ്ച് ഇതിഹാസ താരത്തിനു പിറകേയുണ്ട്.

Story by
Next Story
Read More >>