സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് വിട്ടു

മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ രാജിവച്ചു....

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് വിട്ടു

മാഡ്രിഡ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ രാജിവച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ക്ലബിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിനു ശേഷമാണ് സിദാന്‍ ക്ലബ് വിടുന്നത്.

''പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മര്‍ദമേറിയ കാര്യമാണ്, ഇതാണ് യഥാര്‍ത്ഥ സമയം, നല്‍കാന്‍ കഴിയുന്നതെല്ലാം ക്ലബിനായി നല്‍കി കഴിഞ്ഞു. എന്നും ക്ലബിനൊപ്പം ഉണ്ടാകും'', സിദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പ്പൂളിനെ 3-1 നാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. 2016 ജനുവരിയില്‍ റാഫേല്‍ ബെനിറ്റെസില്‍ നിന്നാണ് സിദാന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇതിന് ശേഷം തുടര്‍ച്ചയായ മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങലാണ് 45-കാരനായ സിദാന്റെ ശിക്ഷണത്തില്‍ റയല്‍ സ്വന്തമാക്കിയത്. 2016-17 സീസണിലെ ലാ ലിഗ കിരീടവും സിദാന്റെ കീഴില്‍ റയല്‍ നേടി.

Story by
Next Story
Read More >>