ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

117 റണ്‍സിന് 12 വിക്കറ്റ് നേടിയ മെഹ്ദി ഹസ്സനാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.ടെസ്റ്റില്‍ ബംഗ്ലാദേശിനായി ഒരു താരത്തിന്റെ മികച്ച ബൗളിംഗ് പ്രകടമാണിത്. മത്സരത്തിന്റെ മൂന്നാം ദിവസം ഒന്‍പത് വിന്‍ഡീസ് താരങ്ങളെയാണ് മെഹ്ദി ഹസന്‍ പുറത്താക്കിയത്. വിന്‍ഡീസ് നിരയില്‍ ഷിംറോണ്‍ ഹെട്‌മേയര്‍ മാത്രമാണ് പിടിച്ചു നിന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

ധാക്ക: 12 വിക്കറ്റ് പിഴുത സ്പിന്നര്‍ മെഹദി ഹസ്സന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സ ജയം. ഇന്നിംഗിസിനും 184 റണ്‍സിനുമായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ആദ്യ ടെസ്റ്റും ജയിച്ച ബംഗ്ലാദേശ് വിജയത്തോടെ രണ്ട് ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്‌സ് വിജയമാണിത്.

117 റണ്‍സിന് 12 വിക്കറ്റ് നേടിയ മെഹ്ദി ഹസ്സനാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്.ടെസ്റ്റില്‍ ബംഗ്ലാദേശിനായി ഒരു താരത്തിന്റെ മികച്ച ബൗളിംഗ് പ്രകടമാണിത്. മത്സരത്തിന്റെ മൂന്നാം ദിവസം ഒന്‍പത് വിന്‍ഡീസ് താരങ്ങളെയാണ് മെഹ്ദി ഹസന്‍ പുറത്താക്കിയത്.

വിന്‍ഡീസ് നിരയില്‍ ഷിംറോണ്‍ ഹെട്‌മേയര്‍ മാത്രമാണ് പിടിച്ചു നിന്നത്. ആദ്യ ഇന്നിംഗിസില്‍ 39 റണ്‍സ് നേടിയ ഹെട്‌മെയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 92 പന്തില്‍ നിന്ന് 93 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തി. ഒന്‍പത് സിക്‌സുകളും ഒരു ഫോറുമടങ്ങുന്നതാണ് ഹെട്‌മെയറിന്റെ ഇന്നിംഗ്‌സ്. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി ഹെടമെയര്‍. ആദ്യ ഇന്നിംഗ്‌സിലെ ഒരു സിക്‌സടക്കം 10 സിക്‌സാണ് ഹെടമയര്‍ നേടിയത്.

ഒന്നാം ഇന്നിംഗ്‌സില്‍ 508 റണ്‍സ് നേടിയ ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസിനെ 111 റണ്‍സിന് പുറത്താക്കി. ആദ്യ ഇന്നിംഗിസിലും സ്പിന്നര്‍മാരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മെഹ്ദി ഹസന്‍ ഏഴും ഷക്കീബ് അല്‍ ഹസന്‍ മൂന്നും വിക്കറ്റും വീഴത്തി. വെസ്റ്റ് ഇന്‍ഡീസിനെ ഫോള്‍ ഓണ്‍ ചെയ്യിച്ച ബംഗ്ലാദേശ് 213 റണ്‍സിന് വിന്‍ഡീസിനെ പുറത്താക്കി ആദ്യ ഇന്നിംഗ്‌സ ജയം സ്വന്തമാക്കി. ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു ടീമിനെ ഫോള്‍ ഓണ്‍ ചെയ്യിക്കുന്നത്.

Read More >>