മാഡ്രിഡ് ഓപ്പണ്‍ ജോക്കോവിച്ചിന്

ഫൈനലിൽ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജോക്കോവിച്ചിന്റെ കിരീടം

മാഡ്രിഡ് ഓപ്പണ്‍ ജോക്കോവിച്ചിന്

മാഡ്രിഡ്: മാഡ്രിഡ് ഓപ്പൺ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജോക്കോവിച്ചിന്റെ കിരീടം. ഒരു മണിക്കൂറും 33 മിനുട്ടും നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-3നും രണ്ടാം സെറ്റ് 6-4നുമാണ് ജോക്കോവിച്ച് നേടിയത്.

ജോക്കോവിച്ചിൻെറ മൂന്നാം മാഡ്രിഡ് ഓപ്പൺ കിരീടമാണിത്. നേരത്തെ 2011ലും 2016ലുമാണ് ജോക്കോവിച്ച് ചാമ്പ്യനായത്. ജയത്തോടെ റാഫേൽ നദാലിന്റെ 33 തവണ മാസ്റ്റേഴ്സ് ചാമ്പ്യനെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോവിച്ചിനായി. റാഫേൽ നദാലിനെ അട്ടിമറിച്ചെത്തിയ ടിറ്റ്‌സിപാസിന് ഒരു ഘട്ടത്തിലും ആധിപത്യം പുലർത്താൻ സാധിച്ചില്ല. ജയം സന്തോഷം നൽകുന്നുവെന്നും അത്മവിശ്വാസം ഉയർത്താൻ കിരീടം അനിവാര്യമായിരുന്നെന്നും ജോക്കോവിച്ച് പ്രതികരിച്ചു.

Read More >>