ക്ലബ് വിടില്ല, വാര്‍ത്ത നിഷേധിച്ച് ഗോകുലം കേരളാ താരം

ഗോകുലം കേരളാ എഫ്.സി വിട്ടുവെന്ന വാർത്ത നിഷേധിച്ച് ഫബ്രിക്കോ ഓർട്ടിസ്. വാർത്ത തെറ്റാണെന്നും തന്റെ ​ഗോകുലം കേരളാ എഫ്.സിയിൽ തന്നെയുണ്ടെന്നും ഓർട്ടിസ്...

ക്ലബ് വിടില്ല, വാര്‍ത്ത നിഷേധിച്ച് ഗോകുലം കേരളാ താരം

ഗോകുലം കേരളാ എഫ്.സി വിട്ടുവെന്ന വാർത്ത നിഷേധിച്ച് ഫബ്രിക്കോ ഓർട്ടിസ്. വാർത്ത തെറ്റാണെന്നും തന്റെ ​ഗോകുലം കേരളാ എഫ്.സിയിൽ തന്നെയുണ്ടെന്നും ഓർട്ടിസ് ട്വിറ്ററിൽ കുറിച്ചു. അര്‍ജന്റീനക്കാരനായ പ്രതിരോധ താരം ഫാബ്രിക്കോ ഓര്‍ട്ടിസ് കനേഡിയന്‍ പ്രീമിയര്‍ ലീഗില്‍ യോര്‍ക്ക് 9 എഫ്.സിയിലേക്ക് താരം ചേരുമെന്നാണ് നേരത്തെ ​ഗോൾ.കോം റിപ്പോർട്ട് ചെയ്തത്.ഗോകുലത്തിനായി ഐ ലീഗില്‍ എല്ലാ മത്സരങ്ങളും കളിച്ച ഓര്‍ട്ടിസ് പ്രതിരോധത്തില്‍ ഡാനിയല്‍ അഡുവുമായി മികച്ച കോബിനേഷനിലാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ടീം. അതേസമയം ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി എഫ്.സിയുമായി കോയമ്പത്തൂരിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Read More >>