വിരമിക്കല്‍ പ്രഖ്യാപനവുമായി ഗൗതം ഗംഭീര്‍

2004 മുതല്‍ 2016 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 58 മത്സരത്തില്‍ നിന്നുമായി 4119 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഒന്‍പത് സെഞ്ചുറികളും 22 അര്‍ദ്ധ സെഞ്ചുറികളും നേടിയ ഗംഭീര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന ഓപ്പണറാണ്.

വിരമിക്കല്‍ പ്രഖ്യാപനവുമായി ഗൗതം ഗംഭീര്‍

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നതായി മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ ഗൗതം ഗംഭീര്‍. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിമരിക്കുന്നതായി താരം അറിയിച്ചു. രഞ്ജിയിൽ ഡല്‍ഹി താരമാണ് ഗംഭീര്‍.

2004 മുതല്‍ 2016 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 58 മത്സരത്തില്‍ നിന്നുമായി 4119 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഒന്‍പത് സെഞ്ചുറികളും 22 അര്‍ദ്ധ സെഞ്ചുറികളും നേടിയ ഗംഭീര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന ഓപ്പണറാണ്.

147 ഏകദിനങ്ങളില്‍ നിന്നായി 5238 റണ്‍സ് നേടിയ ഗംഭീര്‍ 11 സെഞ്ചുറികളും 34 അര്‍ദ്ധ സെഞ്ചുറികളും നേടി. 2011ല്‍ ഇന്ത്യ ചാമ്പ്യന്‍മാരായ ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിംഗില്‍ നെടുംതൂണായ ഗംഭീര്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി 394 (നാല് അര്‍ദ്ധ സെഞ്ചുറികള്‍) റണ്‍സ് നേടിയിട്ടുണ്ട്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 122 പന്തില്‍ 97 റണ്‍സ് പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

37 20 ട്വന്റികള്‍ കളിച്ച ഗംഭീര്‍ 932 റണ്‍സ് നേടി. ഇന്ത്യ ചാമ്പ്യന്‍മാരായ 2007 ലെ 20 ട്വന്റി ലോകകപ്പില്‍ 227 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാമതായിരുന്നു ഗംഭീര്‍. ഫൈനലില്‍ ഗംഭീര്‍ നേടിയ 75 റണ്‍സാണ് ഇന്ത്യയ്ക്ക് അന്ന് താങ്ങായത്.

2016 ന് ശേഷം ഗംഭീറിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനായിട്ടില്ല. 2016 നവമ്പറില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ച ഗംഭീര്‍ 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഏകദിനം കളിച്ചത്. 2012 ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന 20 ട്വന്റി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.

വീരേന്ദ്രര്‍ സെവാഗുമായി ഒന്നിച്ച് ഇന്ത്യന്‍ ഓപ്പണിംഗ് കരുത്തുറ്റതാക്കിയത് ഗംഭീറാണ്. 87 ഇന്നിംഗ്‌സുകള്‍ ഒന്നിച്ച് ഓപ്പണിംഗ് കളിച്ച ഇരുവരും 4412 റണ്‍സാണ് നേടിയത്.

Read More >>