- Sun Feb 24 2019 00:27:20 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 00:27:20 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
43-ാം മിനുട്ടിൽ മലയാളി യുവതാരം ഗനിയിലൂടെ ലീഡെടുത്ത ഗോകുലംഒന്നാം പകുതി ഒരു ഗോളോടെ അവസാനിപ്പിച്ചു.
ഗോകുലത്തിന് ആദ്യ ജയം
Published On: 2018-11-11T19:45:30+05:30
കോഴിക്കോട്: ഐ ലീഗിലെ പുതിയ സീസണിൽ ആദ്യ വിജയം നേടി ഗോകുലം കേരളാ എഫ്.സി. കോഴിക്കോട് നടന്ന മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെയാണ് ഗോകുലം തകർത്തത്. സ്കോർ 3-1.
ആദ്യം മൂന്ന് ഗോളുകൾ നേടി കളി കൈയിലെടുത്ത ഗോകുലത്തിനെതിരെ 78ാം മിനുട്ടിലാണ് ഷില്ലോംഗ് തിരിച്ചടിച്ചത്.
43-ാം മിനുട്ടിൽ മലയാളി യുവതാരം ഗനിയിലൂടെ ലീഡെടുത്ത ഗോകുലംഒന്നാം പകുതി ഒരു ഗോളോടെ അവസാനിപ്പിച്ചു. 56ാം മിനുട്ടിൽ അന്റോണിയോ ജെര്മനിലൂടെ വീണ്ടും മുന്നിലെത്തി. 66-ാം മിനുട്ടിൽ ഗനിയുടെ ക്രോസില്‍ നിന്ന് രാജേഷിലൂടെ ഗോകുലം ലീഡ് മൂന്നാക്കി ഉയര്‍ത്തി.
78-ാം മിനിറ്റില്‍ ബുവാമായിലൂടെയായിരുന്നു ഷില്ലോംഗിന്റെ ഗോൾ. ഇഞ്ചുറി ടൈമില്‍ ഷില്ലോംഗിന്റെ ഗുറംങ്ങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.ഗനിയാണ് മത്സരത്തിലെ താരം.

Top Stories