ഐ ലീഗ്; ഗോകുലത്തിനെതിരെ ചെന്നൈ സിറ്റിക്ക് വിജയം (3-2)

22ാം മുനുട്ടില്‍ പ്രവിട്ടോ രാജുവാണ് ചെന്നൈയ്ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. നെസ്റ്റര്‍ ജീസസിന്റെ ഷോട്ട് ഗോളി തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് പ്രവിട്ടോ രാജു വലയിലെത്തിച്ചു. 31ാം മിനുട്ടില്‍ ജെവിയര്‍ മാന്‍സിയാണ് ചെന്നൈയുടെ രണ്ടാം ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്നും വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളിക്കും ഡാനിയല്‍ അഡുവിനും പറ്റിയ പിഴവില്‍ നിന്നാണ് രണ്ടാം ഗോള്‍ വന്നത്.

ഐ ലീഗ്; ഗോകുലത്തിനെതിരെ ചെന്നൈ സിറ്റിക്ക് വിജയം (3-2)

കോഴിക്കോട്: ഐ ലീഗില്‍ വിജയം തേടി ഹോം മത്സരത്തിനിറങ്ങിയ ഗോകുലത്തിന് തോല്‍വി. കോഴിക്കോട് നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്.സിയോട് 3-2 നാണ് ഗോകുലം കേരളാ എഫ്.സി തോറ്റത്. ഗോകുലത്തിനായി ജര്‍മ്മനും സുഹൈറും ഗോളുകള്‍ നേടി. പ്രവിട്ടോ രാജു, ജെവിയര്‍ മാന്‍സി, അമറുദ്ദീന്‍ മൊഹൈദീ എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍.

ആദ്യ മിനുറ്റില്‍ കേരളാ ടീം മുന്നേറ്റം തുടങ്ങിയെങ്കിലും അത് നിലനിര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചില്ല. കളിയില്‍ ഗോകുലമാണ് ആദ്യം സ്‌കോര്‍ ചെയ്തത്. നാലാം മിനുറ്റിലാണ് ഗോകുലം ലീഡ് നേടിയത്. കാസ്‌ട്രോയെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ജര്‍മന്‍ വലയിലെത്തിച്ചു. ബോക്‌സില്‍ സിസര്‍ക്കട്ടിലൂടെയുള്ള അര്‍ജുന്‍ ജയരാജിന്റെ ഗോള്‍ ശ്രമത്തിനിടെയാണ് കാസ്‌ട്രോയെ ചെന്നൈ പ്രതിരോധ താരം റോബേര്‍ട്ടോ ഫൗള്‍ ചെയ്തത്. ഗോളിന് ശേഷം ചെന്നൈ വിങ്ങില്‍ നിന്നും മുന്നേറ്റങ്ങള്‍ ശക്തമാക്കി. 10ാം മിനുട്ടില്‍ സന്‍ഡ്രോയുടെ ക്രോസില്‍ നിന്നും അജിത് കുമാര്‍ കാമരാജ് എടുത്ത ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. 14ാം മിനുട്ടില്‍ ജെവിയര്‍ മന്‍സിയുടെ ഷോട്ട് ഗോളി തടുത്തു.

22ാം മുനുട്ടില്‍ പ്രവിട്ടോ രാജുവാണ് ചെന്നൈയ്ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. നെസ്റ്റര്‍ ജീസസിന്റെ ഷോട്ട് ഗോളി തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് പ്രവിട്ടോ രാജു വലയിലെത്തിച്ചു. 31ാം മിനുട്ടില്‍ ജെവിയര്‍ മാന്‍സിയാണ് ചെന്നൈയുടെ രണ്ടാം ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്നും വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളിക്കും ഡാനിയല്‍ അഡുവിനും പറ്റിയ പിഴവില്‍ നിന്നാണ് രണ്ടാം ഗോള്‍ വന്നത്. ചെന്നൈ അറ്റാക്കില്‍ വിറച്ച ഗോകുലത്തിന് ആദ്യ പകുതിയില്‍ ചില കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമേ നടത്താന്‍ സാധിച്ചുള്ളൂ. 40ാം മിനുട്ടില്‍ ലഭിച്ച മികച്ച അവസരം അഭിഷേക് ദാസ് നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യ പകുതിയില്‍ 42ാം മിനുട്ടില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ജെവിയര്‍ മാന്‍സിക്ക് പകരം അമറുദ്ദീന്‍ മൊഹൈദീയെ ചെന്നൈ കളത്തിലിറക്കി.

തുടക്കത്തില്‍ പതിയെയായിരുന്നു രണ്ടാം പകുതിയിലെ മത്സരം. 57ാം മിനുട്ടില്‍ അന്റോണിയോ ജെര്‍മന് പകരം എസ്.രജേഷിനെ ഗോകുലം കളത്തിലിറക്കി. രണ്ടാം പകുതിയിലും ചൈന്നൈയായിരുന്നു ആദ്യം ഗോള്‍ നേടിയത്.

67ാം മിനുട്ടില്‍ പകരക്കാരനായി വന്ന ചെന്നൈയുടെ അമറുദ്ദീന്‍ മൊഹൈദീന്റെ ഗോളിലൂടെ ചെന്നൈ രണ്ട് ഗോളിന്റെ ലീഡെടുത്തു. തൊട്ടടുത്ത മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് മലയാളി താരം വി.പി സുഹൈര്‍ ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു. ഗോളിന് ശേഷം തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ ഗോകുലം ചെന്നൈ പോസ്റ്റിലേക്ക് നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ഗോള്‍ അകറ്റി നിര്‍ത്തി. 71ാം മിനുട്ടില്‍ പ്രീതം സിംഗിന് പകരം പുതിയസൈനിംഗായ കോഫി ഡെസ്‌മോസിനെയും 82ാം മിനുട്ടില്‍ മദ്ധ്യനിരതാരം കാസ്‌ട്രോയെ പിന്‍വലിച്ച് മുന്നേറ്റതാരം ഗനിയെ യും ഗോകുലം കളത്തിലിറക്കി.

87ാം മിനുട്ടില്‍ സമയം വൈകിപ്പിച്ചതിന് ഗോകുലത്തിനുകൂലമായി പെനാല്‍ട്ടി ബോക്‌സില്‍ വച്ച് ഫ്രിക്കിക്ക് ലഭിച്ചെങ്കിലും മൂസയെടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിതെറിക്കുകയായിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ഗോകുലത്തിന്റെ ക്യാപ്റ്റന്‍ മൂഡേ മൂസയ്ക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചു. ആദ്യ പകുതിയില്‍ ജെവിയര്‍ മാന്‍സിയെ ഫൗള്‍ ചെയ്തതിന് കാസ്‌ട്രോയ്ക്കും 40ാം മിനുട്ടില്‍ ജെര്‍മനെ ഫൗള്‍ ചെയ്തതിന് റോബേര്‍ട്ടോയ്ക്കും മഞ്ഞ കാര്‍ഡും ലഭിച്ചു. ചെന്നൈ സിറ്റിയുടെ അജിത്കുമാര്‍ കാമരാജാണ് മത്സരത്തിലെ താരം

വിശ്രമമില്ലാത്ത മത്സരക്രമം താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിച്ചെന്നും കളത്തില്‍ മുഴുവന്‍ പ്രകടനവും പുറത്തെടുക്കാനായില്ലെന്നും ഗോകുലം കേരളാ എഫ്.സി കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. ജെര്‍മന്‍ പൂര്‍ണമായും ഫിറ്റല്ല, അടുത്ത മത്സരത്തില്‍ ടീം തിരിച്ചുവരുമെന്നും കോച്ച് വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം രണ്ട് പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയടക്കം അടക്കം ഏഴ് പോയിന്റുള്ള ചെന്നൈയാണ് ലീഗില്‍ ഒന്നാമത്.

Read More >>