ഇന്ത്യൻ വിജയം രണ്ട് വിക്കറ്റ് അരികെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258...

ഇന്ത്യൻ വിജയം രണ്ട് വിക്കറ്റ് അരികെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റൺസെടുത്തു. അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം.. അതേസമയം 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് ഇപ്പോഴും 141 റൺസ് പിറകിലാണ്.

മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസ് ബാറ്റ്സ്മൻമാരുടെ കഥകഴിച്ചത്. എന്നാല്‍ 103 പന്തില്‍ 61 റണ്‍സുമായി വാലറ്റത്ത് കമ്മിന്‍സ് പ്രതിരോധം തീർത്തതോടെയാണ് മത്സരം അഞ്ചാം ദിനത്തിലേക്ക് നീണ്ടത്. ആറു റണ്‍സുമായി നഥാന്‍ ലിയോണാണ് കമ്മിൻസിന് കൂട്ടുള്ളത്.


നാലാം ദിനം അഞ്ചിന് 54 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യ 108ന് എട്ടെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നപ്പോഴും പിടിച്ചു നിന്ന മായങ് അഗര്‍വാളിനെ(42) കുമ്മിന്‍സ് ആദ്യം പുറത്താക്കി. പിന്നീട് 33 റണ്‍സുമായി പിടിച്ചു നിന്ന പന്തിനെ ഹെയില്‍സ്വുഡും പുറത്താക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ആറു ഇന്ത്യന്‍ താരങ്ങളെ വീഴ്ത്തിയ കുമ്മിന്‍സ് മത്സരത്തില്‍ ഒന്‍പത് വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ പിഴച്ചു. മൂന്ന് റണ്‍സുമായി ഫിഞ്ചും 13 റണ്‍സമായി ഹാരിസും ആദ്യമേ കൂടാരം കയറി. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റായിരുന്നു അടുത്തത്. 72 പന്തില്‍ 44 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റുകള്‍ കൂടി വീണതോടെ ആറിന് 157 എന്ന നിലയിലായി ഓസീസ്. 67 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്നിനെ ജഡേജ പുറത്താക്കി. എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും ഷമി സ്റ്റാര്‍ക്കിനെ പുറത്താക്കി 39 റണ്‍സിന്റെ കൂട്ടുകെട്ടുകെട്ട് തകര്‍ത്തു.

Read More >>