ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

മൂന്നു മിനിറ്റിനിടെ ഇരട്ടഗോള്‍ സ്വന്തമാക്കിയ സിമ്രന്‍ജിത് സിങ്ങാണ് ഇന്ത്യയുടെ മിന്നുന്ന ജയത്തിന്റെ ശില്‍പി.

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. മൂന്നു മിനിറ്റിനിടെ ഇരട്ടഗോള്‍ സ്വന്തമാക്കിയ സിമ്രന്‍ജിത് സിങ്ങാണ് ഇന്ത്യയുടെ മിന്നുന്ന ജയത്തിന്റെ ശില്‍പി.

43, 46 മിനിറ്റുകളിലായിരുന്നു സിമ്രന്‍ജീതിന്റെ ഗോളുകള്‍. മന്‍ദീപ് സിങ് (9), ആകാശ്ദീപ് സിങ് (12), ലളിത് ഉപാധ്യായ (45) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. കരുത്തരായ ബല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം

Read More >>