ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം

105 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ 56 പന്തില്‍ നിന്ന് 63 ഉം ക്യാപ്റ്റന്‍ കോഹ്ലി 29 പന്തില്‍ നിന്ന് 33 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് റണ്ണെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

105 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ 56 പന്തില്‍ നിന്ന് 63 ഉം ക്യാപ്റ്റന്‍ കോഹ്ലി 29 പന്തില്‍ നിന്ന് 33 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് റണ്ണെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ജഡേജ മൂന്ന് വിക്കറ്റ് നേടിയ മത്സരത്തില്‍ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡാണ് ടോപ് സ്‌കോറര്‍. മര്‍ലന്‍ സാമ്വല്‍സ്24 ഉം റോവ്മാന്‍ പവല്‍ 16 ഉം റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ഭൂംറയും ഖലീല്‍ അഹമ്മദം രണ്ട് വിക്കറ്റ് വീതം നേടി.

Read More >>