അസോസിയേഷനുകള്‍ തമ്മിലെ വിഭാഗിയത, കേരള സൈക്കിള്‍ പോളോ താരങ്ങള്‍ ബിക്കാനീറില്‍ കളത്തിനു പുറത്ത്

തിരുവനന്തപുരത്ത് നടന്ന എട്ടു ദിവസത്തെ ദേശിയ ക്യാമ്പിന് ശേഷം 24ാം തീയ്യതിയാണ് ടീം ബിക്കാനീറിലേക്ക് തിരിച്ചത്. സ്‌പോര്‍ട്‌സ് കൗസില്‍ കോച്ചും ഇവരോടൊപ്പമുണ്ട്. സബ്ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ നിന്നായി എട്ടും വീതം പെണ്‍കുട്ടികളും ഒരു വനിതാ മാനേജറും ടീമിനൊപ്പമുണ്ട്. താമസ സൗകര്യം ഒരുക്കേണ്ട സംഘാടകര്‍ കൈയ്യൊഴിഞ്ഞതോടെ ബിക്കാനീറില്‍ ഒരു സത്രത്തിന്റെ ഹാളിലാണ് താരങ്ങള്‍ കഴിയുന്നത്. 3000 രൂപ ദിവസ വാടക വരുന്ന ഹാളിനായുള്ള പണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിക്കുകായിരുന്നു. .

അസോസിയേഷനുകള്‍ തമ്മിലെ വിഭാഗിയത, കേരള സൈക്കിള്‍ പോളോ താരങ്ങള്‍ ബിക്കാനീറില്‍ കളത്തിനു പുറത്ത്

കോഴിക്കോട്: അസോസിയേഷന്‍ തമ്മിലുള്ള വിഭാഗിയതയെ തുടര്‍ന്ന് ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ കേരളാ താരങ്ങള്‍ക്ക് അവഗണന. രാജസ്ഥാനിലെ ബിക്കാനീറില്‍ നടക്കുന്ന ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ സൈക്കിള്‍ പോളോ അസോസിയേഷനു കീഴില്‍ മത്സരിക്കാനെത്തിയ 16 താരങ്ങളെയാണ് സംഘാടകര്‍ സൗകര്യങ്ങള്‍ ഒരുക്കാതെ തഴഞ്ഞത്. ഇവര്‍ക്ക് കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

കേരളത്തിലെ സംഘടനയായ കേരളാ സൈക്കിള്‍ പോളോ അസോസിയേഷലുണ്ടായ ഭിന്നതയെ തുടര്‍ന്ന് സംഘടന വിട്ടുപോയവര്‍ രൂപികരിച്ച സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്ക് ദേശിയ ഫെഡറേഷന്‍ അംഗീകാരം നല്‍കിയതോടെയാണ് കേരളാ താരങ്ങള്‍ കുടുങ്ങിയത്. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള താരങ്ങള്‍ക്ക് സംഘാടകര്‍ താമസ സൗകര്യം നല്‍കിയിട്ടുണ്ട്. അതേസമയം കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഹൈക്കോടതി ഉത്തരവുമായി എത്തിയ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമൊയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്നലെ വൈകുന്നേരം താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും സംഘാടകര്‍ എത്തിതാത്തതിനാല്‍ ചര്‍ച്ച നടന്നില്ല.


തിരുവനന്തപുരത്ത് നടന്ന എട്ടു ദിവസത്തെ ദേശിയ ക്യാമ്പിന് ശേഷം 24ാം തീയ്യതിയാണ് ടീം ബിക്കാനീറിലേക്ക് തിരിച്ചത്. സ്‌പോര്‍ട്‌സ് കൗസില്‍ കോച്ചും ഇവരോടൊപ്പമുണ്ട്. സബ്ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ നിന്നായി എട്ടും വീതം പെണ്‍കുട്ടികളും ഒരു വനിതാ മാനേജറും ടീമിനൊപ്പമുണ്ട്. ഇതില്‍ നാല് പേരൊഴികെ ബാക്കിയുള്ളവര്‍ പതിനെട്ടു വയസിനു താഴെ പ്രായമുള്ളവരാണ്. താമസ സൗകര്യം ഒരുക്കേണ്ട സംഘാടകര്‍ കൈയ്യൊഴിഞ്ഞതോടെ ബിക്കാനീറില്‍ ഒരു സത്രത്തിന്റെ ഹാളിലാണ് താരങ്ങള്‍ കഴിയുന്നത്. 3000 രൂപ ദിവസ വാടക വരുന്ന ഹാളിനായുള്ള പണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എത്തിക്കുകായിരുന്നു. .

ഓള്‍ ഇന്ത്യ ഫെഡറേഷന്റെ ഭാരവാഹികളുമായി ഇതുവരെ സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ടീമിനൊപ്പമുള്ള കോച്ച് ദിലീപ് തത്സമയ ത്തോട് പറഞ്ഞു. മലയാളി സമാജം പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വക്കീലിനെ കണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി നടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്. മത്സരം നടക്കുന്നത് മാനേജ്‌മെന്റ് സ്‌കൂളിലായതിനാല്‍ എളുപ്പത്തില്‍ അവിടേക്ക് പ്രവേശനം ലഭിക്കില്ലെന്നും കോച്ച് പറഞ്ഞു.

നവമ്പര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതേസമയം കേരളത്തിന്റെ മത്സരങ്ങള്‍ തുടങ്ങിയിട്ടില്ലായെന്നാണ് താരങ്ങളോട് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. 2016 ലും സമാന രീതിയില്‍ കുട്ടികളെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീം പങ്കെടുത്തിരുന്നില്ല.

Read More >>