ഇന്ത്യയുടെ അപ്പീൽ നിരസിച്ചു: ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം; അതൃപ്തി പ്രകടമാക്കി താരം

റഫറി തീരുമാനം പ്രഖ്യപിച്ചപ്പോള്‍ തന്നെ മേരിയുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. ഇതിന് പിന്നാലെയുള്ള മേരിയുട ട്വീറ്റിലും റഫറിയുടെ തീരുമാനത്തിലുള്ള അത‍ൃപ്തി നിഴലിച്ചു.

ഇന്ത്യയുടെ അപ്പീൽ നിരസിച്ചു: ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം; അതൃപ്തി പ്രകടമാക്കി താരം

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ ഇന്ത്യൻ താരം മേരി കോമിന് തോൽവി. 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് മുപ്പത്താറുകാരിയായ മേരി കോം രണ്ടാം സീഡും യൂറോപ്യന്‍ ചാംപ്യനുമായ തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്‌ലുവിനോട് 4-1 എന്ന സ്‌കോറിന് പരാജയപ്പെട്ടത്.

മത്സരം കെെവിട്ടങ്കിലും നേരത്തെ തന്നെ മേരി വെങ്കല മുറപ്പിച്ചിരുന്നു. വെങ്കല നേട്ടത്തോടെ ലോകചാംപ്യന്‍ഷിപ്പില്‍ മേരിയുടെ ഏറ്റവുമധികം മെഡൽ നേടുന്ന താരമായി മേരി മാറി. ആറു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ലോകചാംപ്യന്‍ഷിലെ മേരിയുടെ സമ്പാദ്യം. മത്സരത്തിൽ റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു.

റഫറി തീരുമാനം പ്രഖ്യപിച്ചപ്പോള്‍ തന്നെ മേരിയുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. ഇതിന് പിന്നാലെയുള്ള മേരിയുട ട്വീറ്റിലും റഫറിയുടെ തീരുമാനത്തിലുള്ള അത‍ൃപ്തി നിഴലിച്ചു. എന്തുകൊണ്ടാണ് എങ്ങനെയാണ് താന്‍ തോറ്റതെന്നും റെഫറിയുടെ തീരുമാനത്തില്‍ എത്ര ശരിയും തെറ്റുമുണ്ടെന്നും ലോകത്തിനെ അറിയിക്കണമെന്നും മേരിയുടെ ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് മേരിയുടെ ട്വീറ്റ്. ക്വാർട്ടറിൽ 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെയാണ് മേരി കോം പരാജയപ്പെടുത്തയത്. 5–0നാണ് മേരിയുടെ വിജയം.

Read More >>