നദാല്‍; കളിമണ്‍ കോര്‍ട്ടിലെ രാജാവ്

ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ കെട്ടുകെട്ടിച്ച് നദാനില് ഫ്രഞ്ച് ഓപണില്‍ 12-ാം കിരീടം.

നദാല്‍; കളിമണ്‍ കോര്‍ട്ടിലെ രാജാവ്

ആ സ്വപ്നക്കുതിപ്പു തടയാന്‍ തീമിന്റെ ദുര്‍ബലമായ കരങ്ങള്‍ക്കാകുമായിരുന്നില്ല. കളിമണ്‍ കോര്‍ട്ടിലെ രാജാവ് മറ്റാരുമല്ലെന്ന് റഫാല്‍ നദാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ കെട്ടുകെട്ടിച്ച് നദാനില് ഫ്രഞ്ച് ഓപണില്‍ 12-ാം കിരീടം.

ഫൈനലില്‍ 6-3, 5-7, 6-1, 6-1നാണ് നദാലിന്റെ ജയം. സ്പാനിഷ് താരത്തിന്റെ 18ാം ഗ്രാന്‍സ്ലാം കിരീടമാണിത്. മൂന്നു മണിക്കൂര്‍ ഒരു മിനിറ്റ് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ നദാലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തീമിനായില്ല. 53 മിനിറ്റില്‍ ആദ്യ സെറ്റ് നദാല്‍ 6-3ന് നേടി. രണ്ടാം സെറ്റ് നേടി തീം (75) തിരിച്ചടിച്ചപ്പോള്‍ കാണികള്‍ കടുത്ത മത്സരം പ്രതീക്ഷിച്ചു. എന്നാല്‍, അടുത്ത രണ്ടു സെറ്റുകളില്‍ നദാല്‍ അനായാസം കൈക്കലാക്കി. ഒരൊറ്റ പോയിന്റ് വീതം മാത്രം വഴങ്ങി അടുത്ത രണ്ടു സെറ്റും നേടി നദാല്‍ കിരീടം ഉറപ്പിച്ചു.


2005ല്‍ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ശേഷം 2015, 2016 വര്‍ഷങ്ങളില്‍ പരുക്കുമൂലം കളിക്കാതിരുന്നപ്പോള്‍ ഒഴികെ ചാംപ്യന്‍ നദാലായിരുന്നു. പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ 91ാം മത്സര വിജയമാണിത്. ഇവിടെ നദാല്‍ തോറ്റത് രണ്ടു തവണ മാത്രം. വനിതകളില്‍ ഓസീസ് താരം മാര്‍ഗരറ്റ് കോര്‍ട്ട് 11 തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.

Read More >>