ഇന്ത്യ 137 റണ്‍സിന് വിജയിച്ച ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിത് മികച്ച പ്രകടനം നടത്തിയിരുന്നു.

ഹിറ്റ്മാന്‍ അച്ഛനായി , നാലാം ടെസ്റ്റ് കളിക്കില്ല

Published On: 2018-12-31T12:16:43+05:30
ഹിറ്റ്മാന്‍ അച്ഛനായി , നാലാം ടെസ്റ്റ് കളിക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റസ്മാന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. രോഹിതിന്റെ ഭാര്യ റിത്വിക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ മുംബൈയിലേക്ക് തിരിച്ചെന്ന് ബി.സി.സി.ഐ അറിയിച്ചു. ഏകദിന പരമ്പരയ്ക്കായി ജനുവരി എട്ടിന് താരം ടീമിനൊപ്പം ചേരും. രോഹിത് - റിത്വിക ദമ്പതിമാരുടെ ആദ്യ കുഞ്ഞാണിത്.

ഇന്ത്യ 137 റണ്‍സിന് വിജയിച്ച ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിത് മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം രോഹിത് പകരം ആരെയും ടീമിലെടുക്കാന്‍ സാദ്ധ്യതയില്ല. പരിക്കുമാറി തിരിച്ചെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യെ രോഹിതിന് പകരം കളിക്കും. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുന്ന ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സമനില മാത്രം മതി.

Top Stories
Share it
Top