സർഫ്രാസുമായി ചർച്ച നടത്തിയശേഷം പി.സി.ബി ചെയർമാൻ എഹ്സാൻ മാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.'' പാകിസ്താനെ സർഫ്രാസ് തന്നെ നയിക്കും. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്ന് മാറ്റുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അഞ്ചു മത്സര പരമ്പരയിലും സർഫ്രാസ് പാകിസ്താനെ നയിക്കും''- മാനി പറഞ്ഞു.

ലോകകപ്പില്‍ പാകിസ്താനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും

Published On: 2019-02-06T11:30:50+05:30
ലോകകപ്പില്‍ പാകിസ്താനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും

കറാച്ചി:ഈ വർഷം നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ സര്‍ഫ്രാസ് അഹമ്മദ് നയിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കിടെ എതിർ ടീം അംഗത്തിനെതിരെ വംശീയ വിദ്വേഷം കലർന്ന പ്രസ്താവന നടത്തിയതിന്റ പേരിൽ ഐ.സി.സി നാലു മത്സരത്തിൽ നിന്ന് വിലക്കിയ സർഫ്രാസിനെ നായകസ്ഥാനത്ത് നിലനിർത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തീരുമാനിക്കുകയായിരുന്നു.

സർഫ്രാസുമായി ചർച്ച നടത്തിയശേഷം പി.സി.ബി ചെയർമാൻ എഹ്സാൻ മാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.'' പാകിസ്താനെ സർഫ്രാസ് തന്നെ നയിക്കും. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്ന് മാറ്റുമെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അഞ്ചു മത്സര പരമ്പരയിലും സർഫ്രാസ് പാകിസ്താനെ നയിക്കും''- മാനി പറഞ്ഞു.

പാക് ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും മാനി പറഞ്ഞു. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോല്പിച്ച് പാകിസ്താന് കിരീടം നേടിക്കൊടുക്കാൻ സർഫ്രാസിന് സാധിച്ചിരുന്നു.

Top Stories
Share it
Top