ഫൈനലില്‍ അടിപതറി സിന്ധു

മത്സരത്തിന്റെ തുടക്കത്തിൽ മുന്നേറിയെങ്കിലും പിന്നീട് സിന്ധു പിഴവുകൾ വരുത്തി. ആദ്യ ഗെയിമിൽ 5-3ന് മുന്നിലായിരുന്ന സിന്ധുവിന് പിന്നീട്

ഫൈനലില്‍ അടിപതറി സിന്ധു

ജകാർത്ത: ഇന്തോനേഷ്യ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി ജപ്പാന്റെ അകാനെ യമാഗുച്ചി. ലോക നാലാം നമ്പർ താരമായ യമാഗുച്ചി നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിനെ തോല്പിച്ചത്. സ്‌കോർ 21-15, 21-16. സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്.

മത്സരത്തിന്റെ തുടക്കത്തിൽ മുന്നേറിയെങ്കിലും പിന്നീട് സിന്ധു പിഴവുകൾ വരുത്തി. ആദ്യ ഗെയിമിൽ 5-3ന് മുന്നിലായിരുന്ന സിന്ധുവിന് പിന്നീട് 11-8ന്റെ ലീഡിലെത്തിയെങ്കിലും പിഴവുകളെത്തുടർന്ന് ആറു പോയിന്റുകൾ തുടർച്ചയായി നഷ്ടമായി. തുടർന്ന് 18-14ന് യമഗുച്ചി മുന്നിലെത്തി. 21-15ന് ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റിൽ ഒരവസരത്തിലും സിന്ധുവിന് യമഗുച്ചിയുടെ മുന്നിലെത്താനായില്ല. 12-09, 15-10 എന്നിങ്ങനെ ലീഡുയർത്തിയ നാലാം നമ്പർ താരം 21-16ന് രണ്ടാം സെറ്റും സ്വന്തമാക്കി.

മുമ്പ് 14 തവണ യമാഗുച്ചിക്കെതിരെ കളിച്ചപ്പോൾ 10ലും സിന്ധുവിനായിരുന്നു വിജയം. നാല് തവണ മാത്രമാണ് പരാജയപ്പെട്ടത്. അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെൻ യു ഫെയിയെയാണ് ഇന്തോനേഷ്യാ ഓപ്പൺ സെമിയിൽ തോല്പിച്ചത്.

കരിയറിൽ 25 ആം തവണയാണ് ഫൈനലിൽ സിന്ധു പരാജയപ്പെടുന്നത്. 2016 ഒളിമ്പിക്സിലും 2017-18 ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിലും കഴിഞ്ഞ വർഷം നടന്ന കോമൺ വെൽത്ത് ഗെയിംസിലും സിന്ധു ഫൈനലിലെത്തിയെങ്കിലും വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ വർഷത്തെ ഇന്ത്യ ഓപ്പൺ, തായ്‌ലൻഡ് ഓപ്പൺ, 2017 ലെ സൂപ്പർ സീരിസ്, 2016ലെയും 17ലെയും ഹോങ്കോങ് ഓപ്പൺ, 2015 ഡെൻമാർക് ഓപ്പൺ തുടങ്ങിയവയാണ് സിന്ധു ഫൈനലിൽ പരാജയപ്പെട്ട മറ്റു ടൂർണമെന്റുകൾ.

Story by
Read More >>