ഐ ലീഗില്‍ 30 മത്സരങ്ങള്‍ക്ക് മാത്രം തത്സമയ സംപ്രേക്ഷണം; ഐ ലീഗിനെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് ആരാധകര്‍

ഐ ലീഗിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണെങ്കിലും നിര്‍മ്മാണാവകാശം ഐ.എം.ജി റിലയന്‍സിനു കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനാണ്. എ.ഐ.എഫ്.എഫിന്റെ വാണിജ്യ പാര്‍ട്ടണറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രൊമോട്ടറുമാണ് ഐ.എം.ജി റിലയന്‍സ്. ഐ ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതികരണം.

ഐ ലീഗില്‍ 30 മത്സരങ്ങള്‍ക്ക് മാത്രം തത്സമയ സംപ്രേക്ഷണം; ഐ ലീഗിനെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് ആരാധകര്‍

ഐ ലീഗ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം വെട്ടിചുരുക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഡിസംബര്‍ 29 മുതലുള്ള മത്സരങ്ങളില്‍ തെരഞ്ഞെടുത്ത 30 മത്സരങ്ങള്‍ക്ക് മാത്രമായിരിക്കും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുകയെന്ന് ഐ ലീഗ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ സീസണ്‍ ആരംഭിക്കുന്നിന് മുമ്പ് മുഴുവന്‍ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവകാശ വാദം.

മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന സീസണില്‍ ഇനിയും 61 മത്സരങ്ങള്‍ പൂര്‍ത്തിയാവാനുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വാ പഞ്ചാബ് എഫ്.സി, ഗോകുലം കേരളാ എഫ്.സി എന്നിവരുടെ മിക്ക മത്സരങ്ങള്‍ക്കും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ല.

ഐ ലീഗിന്റെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണെങ്കിലും നിര്‍മ്മാണാവകാശം ഐ.എം.ജി റിലയന്‍സിനു കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനാണ്. എ.ഐ.എഫ്.എഫിന്റെ വാണിജ്യ പാര്‍ട്ടണറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രൊമോട്ടറുമാണ് ഐ.എം.ജി റിലയന്‍സ്. ഐ ലീഗിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രതികരണം.

ഐ ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും സംഘടിതമായി ഇതിനെതിരെ പ്രതികരിക്കുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മിനര്‍വാ പഞ്ചാബ് എഫ്.സി ഉടമ രഞ്ജിത്ത് ബജാജ് പറഞ്ഞു. ഇത്തരത്തില്‍ ഐ ലീഗിനെ കൊല്ലരുതെന്നായിരുന്നു ചെന്നൈ സിറ്റി ഉടമ രോഹിത് രമേശിന്റെ പ്രതികരണം.

കാശ്മീരിലെ ആരാധകര്‍ ടെലിവിഷനിലും ഇന്റര്‍നെറ്റിലും മത്സരം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഈ തീരുമാനം ആരാധകരുടെ ഉത്സാഹത്തെ ഇല്ലാതാക്കുമെന്നും റിയല്‍ കാശ്മീര്‍ എഫ്.സി സഹഉടമ സന്ദീപ് ചാറ്റോ പ്രതികരിച്ചു.

Read More >>