ചരിത്രം ഇടിച്ചെടുത്ത് മേരി കോം

ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒഖോത്തയെയാണ് തോല്‍പ്പിച്ചത്. സ്വര്‍ണത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണമെന്ന റെക്കോര്‍ഡ് മേരി കോമിന് സ്വന്തം.

ചരിത്രം ഇടിച്ചെടുത്ത് മേരി കോം

ന്യൂഡല്‍ഹി: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒഖോത്തയെയാണ് തോല്‍പ്പിച്ചത്. സ്വര്‍ണത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണമെന്ന റെക്കോര്‍ഡ് മേരി കോമിന് സ്വന്തം. അഞ്ച് സ്വര്‍ണവുമായി അയര്‍ലാന്റിന്റെ ബോക്സിംഗ് ഇതിഹാസം കേറ്റി ടെയ്ലറിനെ പിന്നിലാക്കിയാണ് മേരി കോമിന്റെ നേട്ടം. ഇതുവരെ ഏഴു ഫൈനലുകള്‍ കളിച്ച മേരി കോം ആറു സ്വര്‍ണവും ഒരു വെള്ളിയും നേടചിയിട്ടുണ്ട്.

2001ല്‍ അമേരിക്കയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയില്‍ ഒതുങ്ങിയ മേരികോം 2002 ല്‍ തുര്‍ക്കിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും 2005ലെ റഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. 2006ല്‍ ഡല്‍ഹിയിലും 2008ല്‍ ചൈനയിലും , 2010ല്‍ ബാര്‍ബഡോസിലും സ്വര്‍ണ നേട്ടം മേരി കോം തുടര്‍ന്നു.ഇന്നത്തെ ജയത്തോടെ മറ്റൊരു ജയവും മേരി കോം സ്വന്തമാക്കി. പുരുഷ - വനിതാ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടിയ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്നത്തെ വിജയത്തോടെ മോരി കോമിനായി. ലോക ചാവ്ര്യന്‍ഷിപ്പുകളില്‍ ആറ് സ്വാര്‍ണം നേടിയ ക്യൂബയുടെ ഫെലിക്സ് സവോണിയാണ് മേരി കോമിന് ഒപ്പമുള്ളത്.

Read More >>