500 രൂപക്കു ഒരു സ്മാര്‍ട്ട് ഫോണ്‍ ആയാലോ?

500 രൂപക്ക് ഒരു 4ജി സ്മാര്‍ട്ട് ഫോണായാലോ എന്നു ചോദിച്ചാലിനി ഞെട്ടണ്ട, അത് യാഥാര്‍ത്ഥ്യമാകുകയാണ്. എന്നാല്‍ ഇന്ത്യയിലല്ലെന്നു മാത്രം. ഇന്തോനേഷ്യയിലാണ്...

500 രൂപക്കു ഒരു സ്മാര്‍ട്ട് ഫോണ്‍ ആയാലോ?

500 രൂപക്ക് ഒരു 4ജി സ്മാര്‍ട്ട് ഫോണായാലോ എന്നു ചോദിച്ചാലിനി ഞെട്ടണ്ട, അത് യാഥാര്‍ത്ഥ്യമാകുകയാണ്. എന്നാല്‍ ഇന്ത്യയിലല്ലെന്നു മാത്രം. ഇന്തോനേഷ്യയിലാണ് പുതിയ നീക്കം. ഗൂഗിളാണ് പിന്നിലും. ഇന്ത്യയില്‍ ജിയോയുടെ 1500 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിക്കു സമാനമായാണ് ഗൂഗിള്‍ ഇന്ത്യോനേഷ്യയില്‍ ഇത് നടപ്പിലാക്കുന്നത്.

വിസ് ഫോണ്‍ എന്നാണ് ഫോണിന്റെ പേര്. ഏത് 4ജി നെറ്റ് വര്‍ക്കിലും ഉപയോഗിക്കാവുന്ന വിസ് ഫോണില്‍ കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപോയഗിച്ചിരിക്കുന്നത്.തീര്‍ന്നില്ല, ഫോണില്‍ ഗൂഗിള്‍ ആപ്പ് സ്യൂട്ട് ഉണ്ട്. കുറഞ്ഞ ബാറ്ററി ചാര്‍ജില്‍ ഉപയോഗിക്കാനും പറ്റും. എന്നാല്‍ വിസ് ഫോണിന് ഇന്ത്യയിലും വിപണി തുറക്കാന്‍ ഗൂഗിളിനു പദ്ധതിയുണ്ടോയെന്നതു മാത്രമാണ് ഇനി അറിയേണ്ടത്.

Read More >>