കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി....

കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി

കൊച്ചി:

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. പോലീസുകാര്‍ പ്രതികളായ എല്ലാ കേസുകളിലും സിബിഐ അന്വേഷണം സാധ്യമല്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും വിലയിരുത്തി. പ്രധാന കുറ്റാരോപിതനായ മുന്‍ റൂറല്‍ എസ്.പി ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വാദിച്ചു.

സര്‍ക്കാരിന്റെ നിലപാടിനെ സി.ബി.ഐ എതിര്‍ത്തു. പൊലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന നിലപാടാണ് സി.ബി. ഐ സ്വീകരിച്ചത്. മരിച്ച ആളുടെ പേരില്‍ അറസ്റ്റ് റെക്കോര്‍ഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്‌തെന്നും സി.ബി.ഐ ആരോപിച്ചു. എന്നാല്‍ ഇതു പറയേണ്ടത് സിബിഐ അല്ലെന്നും ഹര്‍ജിക്കാരാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് അഖില നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നുസോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുന്നത്.

Read More >>