പെരിയാറിലൂടെ ഒഴുകി വന്ന യുവാവിനെ രക്ഷിച്ചു

Published On: 13 Aug 2018 12:05 PM GMT
പെരിയാറിലൂടെ ഒഴുകി വന്ന യുവാവിനെ രക്ഷിച്ചു

പെരിയാറിലെ കുത്തൊഴുക്കില്‍പ്പെട്ട് ആറുകിലോമീറ്ററോളം ഒഴുകി വന്ന യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ഏലൂക്കര വാടകേയില്‍വീട്ടില്‍ അബ്ദുല്‍സിദ്ധീഖി(33)നെയാണ് ഏലൂര്‍ ഫയര്‍ഫോഴ്സ് രക്ഷപെടുത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനടുത്തുള്ള പുഴക്കടവില്‍ മലവെള്ളം കാണാന്‍ നില്‍ക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറിയരീതിയില്‍ നീന്തല്‍വശമുള്ള സിദ്ധീഖ് വെള്ളത്തില്‍ തുഴഞ്ഞുനിന്നു. എന്നാല്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ കരയിലേക്ക് അടുക്കാന്‍ സാധിച്ചില്ല. ആറുകിലോമീറ്റര്‍ ദുരമെത്തിയപ്പോഴാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

പെട്ടെന്നുതന്നെ ഏലൂര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. അവരെത്തി പാതാളം പാലത്തിനുസമീപത്തുവച്ച് പിടിച്ച് കരയില്‍ കയറ്റുകയായിരുന്നു. പാതാളം ഇ.എസ്.ഐ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് വീട്ടിലേക്ക് വിട്ടയച്ചത്.

Top Stories
Share it
Top