സ്വര്‍ണക്കടത്ത് പ്രതിയുടെ വീട്ടില്‍ നിന്നും കേരളാ സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റെലിജെന്‍സ്(ഡി.ആര്‍.ഐ)നടത്തിയ റെയിഡിലാണ് മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തത്

സ്വര്‍ണക്കടത്ത് പ്രതിയുടെ വീട്ടില്‍ നിന്നും  കേരളാ സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നും കേരളാ സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റെലിജെന്‍സ്(ഡി.ആര്‍.ഐ)നടത്തിയ റെയിഡിലാണ് മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴിയാണ് വിഷ്ണു സ്വര്‍ണക്കള്ളക്കടത്ത് നടത്തി പിടിക്കപ്പെട്ടത്. ജൂണ്‍ 14 നായിരുന്നു ഡി.ആര്‍.ഐ സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകളാണ് കണ്ടെത്തിയത്.100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ മാര്‍ക്കു ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചുവെന്നതിന് വിഷ്ണു വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡി.ആര്‍.ഐ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിമാനത്താവളം വഴി 720 കിലോ സ്വര്‍ണമാണ് വിഷ്ണു സോമസുന്ദരവും സംഘവും കടത്തിയത്. വിഷ്ണു ഒളിവിലായതിനാല്‍ സി.ബി.ഐക്ക് ചോദ്യം ചെയ്യ്ാന്‍ കഴിഞ്ഞിട്ടില്ല.

Story by
Read More >>