മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കുഞ്ഞുജീവനുമായി ആംബുലന്‍സ്: വഴിയൊരുക്കണേ!

KL-60 - J 7739 എന്ന ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കുഞ്ഞുജീവനുമായി ആംബുലന്‍സ്: വഴിയൊരുക്കണേ!

മംഗലാപുരം: പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു . KL-60 - J 7739 എന്ന ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. ഇന്ന് രാവിലെ പത്തരയ്ക്കാണ് മംഗലാപുരത്തുനിന്നും ആംബുലന്‍സ് പുറപ്പെട്ടത്.

കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സില്‍ കുഞ്ഞിനെ കൊണ്ടുവരുന്നത് ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടിടുണ്ട്.

10-12 മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയെ തിരുവനന്തപുരത്തേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഈ റൂട്ടില്‍ 15 മണിക്കൂറിലേറെ സമയമെടുക്കും. ആംബുലന്‍സ് കടന്നുപോകുന്ന പാതയില്‍ വഴിയൊരുക്കാനായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ റോഡുകളില്‍ ഉണ്ടാവും. ആംബുലന്‍സ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ സഹകരിക്കണമെന്ന് കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടിടുണ്ട്.

Read More >>