ട്രാന്‍സ്‌ജെന്‍ഡറില്‍ വോട്ട് ചെയ്തത് 58 പേര്‍ മാത്രം

ട്രാൻസ്‌ജെൻഡർമാർ വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ബൂത്തുകളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നു.

ട്രാന്‍സ്‌ജെന്‍ഡറില്‍ വോട്ട് ചെയ്തത് 58 പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ ഭിന്നലിംഗക്കാരായി പേരുചേർത്തവരിൽ വോട്ട് രേഖപ്പെടുത്തിയത് 58 പേർ മാത്രം. 174 പേരാണ് ഈ വിഭാഗത്തിൽ വോട്ടർമാരായി പട്ടികയിലുള്ളത്. ട്രാൻസ്‌ജെൻഡർമാർ വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ബൂത്തുകളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരത്ത് 14 പേരും കോഴിക്കോട്, എറണാകുളം, ചാലക്കുടി എന്നിവിടങ്ങളില്‍ ആറുപേർ വീതവും ട്രാൻസ്‌ജെൻഡർ വോട്ടര്‍മാരുണ്ടായിരുന്നു.തൃശ്ശൂരിൽ അഞ്ച്, ആറ്റിങ്ങൽ, കൊല്ലം നാലുപേർ വീതം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മൂന്നുപേര്‍ വീതം കാസർകോട്, കണ്ണൂർ, പൊന്നാനി, പാലക്കാട്, ആലത്തൂർ, ഇടുക്കി, മാവേലിക്കര ഒന്നു വീതം എന്നിങ്ങനെയാണ് വോട്ട് ചെയ്ത ട്രാൻസ്‌ജെൻഡർമാരുടെ എണ്ണം.

സംസ്ഥാനത്താകെ 20,000ത്തിനും 25,000ത്തിനും ഇടയിൽ ട്രാൻസ്‌ജെൻഡേഴ്‌സുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താൻ തയ്യാറല്ല. ആണെന്നോ പെണ്ണെന്നോ അറിയപ്പെടാനാണ് ഇവർ ആഗ്രഹിക്കുന്നത്. വോട്ടർപട്ടികയിൽ ഭിന്നലിംഗക്കാർ എന്ന വിഭാഗം ഉൾപ്പെടുത്തിയതിനെതിരേ അന്നുതന്നെ ഇവർ പ്രതിഷേധമുയർത്തിയിരുന്നതായി ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗമായ അനിൽ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്ത് മത്സരരംഗത്തിറങ്ങിയ ചിഞ്ചു അശ്വതി സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയായി.

Read More >>