സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്ക്

നിസാരമായ പരിക്കേറ്റ കുട്ടികളെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്ക്

കൊല്ലം: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ താലൂക്ക് സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9.15ഓടെയാണ് സംഭവം. വിളക്കുടി ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ഏഴ് കുട്ടികള്‍ക്കും, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്

നിസാരമായ പരിക്കേറ്റ കുട്ടികളെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ക്ലീനറുടെ കാലുകള്‍ രണ്ടും ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു. ആവണീശ്വരത്തു നിന്നും അഗ്നിശമന സേനയെത്തി ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഡ്രൈവറും,ക്ലീനറും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

Read More >>