നേരത്തെ വിവാഹനിശ്ചയത്തിനു പോയ വാഹനം ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവിനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തിലും വിവാദത്തില്‍പ്പെട്ടയാളാണു എസ്.ഐ നിയാസ്.

ലീഗ് നേതാവിനെ തുണിയില്ലാതെ നഗരമദ്ധ്യത്തിലൂടെ നടത്തിയ എസ്.ഐയ്ക്ക് സ്ഥലം മാറ്റം

Published On: 9 Nov 2018 3:55 PM GMT
ലീഗ് നേതാവിനെ തുണിയില്ലാതെ നഗരമദ്ധ്യത്തിലൂടെ നടത്തിയ എസ്.ഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: മുസ്ലീംലീഗ് പ്രാദേശിക നേതാവിനെ തുണിയില്ലാതെ നഗരമദ്ധ്യത്തിലൂടെ നടത്തിയ സംഭവത്തില്‍ പാണ്ടോട് എസ്.ഐ നിയാസിനെ സ്ഥലംമാറ്റി. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് ചെക്ക് കേസില്‍ പ്രതിയായ ലീഗ് നേതാവിനെ പകല്‍ സമയത്ത് പൊലീസ് അര്‍ദ്ധ നഗ്‌നനാക്കി നടത്തിച്ചത്. തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലറായ ഷിബുവിനെയാണ് പൊലീസ് സംഘം അറസ്റ്റു ചെയ്ത് അര്‍ദ്ധ നഗ്‌നനായി കൊണ്ടുപോയത്. സംഭവം വിവാദമായതോടെ പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

നേരത്തെ വിവാഹനിശ്ചയത്തിനു പോയ വാഹനം ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവിനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തിലും വിവാദത്തില്‍പ്പെട്ടയാളാണു എസ്.ഐ നിയാസ്.

കല്ലറയിലെ പിതൃസഹോദരന്റെ വീട്ടില്‍ നിന്നുമാണ് ഷിബുവിനെ പൊലിസ് അറസറ്റു ചെയ്തത്. വീട്ടില്‍ നിന്നും 400 മീറ്റര്‍ ദൂരം നിക്കര്‍ മാത്രം ധരിപ്പിച്ചാണ് നടത്തിച്ചത്. കല്യാണം നടക്കുന്ന മണ്ഡപത്തിന്റെ മുന്നിലൂടെയാണ് ഇദ്ദേഹത്തെ വിവസ്ത്രനായി പൊലീസ് കൊണ്ടുപോയത്. അറസ്റ്റു ചെയ്തു കൊണ്ടുപോയ ശേഷം വൈകുന്നേരം മൂന്നുമണി വരെ ഇദ്ദേഹത്തെ തുണിയില്ലാതെയാണ് ലോക്കപ്പില്‍ നിര്‍ത്തിയത്. അഞ്ചു മണിക്കു പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. മജിസ്ട്രേറ്റ് അപ്പോള്‍ തന്നെ ഇദ്ദേഹത്തെ വിടുകയും അടുത്ത ദിവസം ജാമ്യം എടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

സമന്‍സ് നല്‍കാതെയാണ് ഷിബുവിനെ അറസ്റ്റു ചെയ്തത്. ഒരു ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയ എസ്.ഐക്കെതിരേ ഷിബു പരാതി നല്‍കിയിരുന്നു.

Top Stories
Share it
Top