കടലാക്രമണം; കൂടുതല്‍ കേന്ദ്ര സഹായം വേണം: അടൂര്‍ പ്രകാശ് എം.പി

കടല്‍ഭിത്തി നിര്‍മാണത്തിന് വേണ്ടി വരുന്ന വന്‍ചെലവ് സംസ്ഥാനത്തിന് തനിയെ വഹിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുകൂല നടപടിയുണ്ടാവണം

കടലാക്രമണം; കൂടുതല്‍ കേന്ദ്ര സഹായം വേണം: അടൂര്‍ പ്രകാശ് എം.പി

ന്യൂഡല്‍ഹി: കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിന് കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം നല്‍കണമെന്ന് അടൂര്‍ പ്രകാശ് എം.പി. കേരളത്തില്‍ രൂക്ഷമായ കടലാക്രമണഭീഷണിയുള്ള നിരവധി പ്രദേശങ്ങളുണ്ട്. മഴക്കാലത്ത് വീടുകള്‍ തകരുന്നത് പതിവുകാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു

കടല്‍ഭിത്തി നിര്‍മാണത്തിന് വേണ്ടി വരുന്ന വന്‍ചെലവ് സംസ്ഥാനത്തിന് തനിയെ വഹിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുകൂല നടപടിയുണ്ടാവണം. 40 കിലോമീറ്ററിലേറെ കടല്‍ തീരമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഞ്ചുതെങ്ങ്, ഇടവ മുതലായ പ്രദേശങ്ങളില്‍ കടലാക്രമണം പതിവാണ്. മഴക്കാലത്ത് മത്സ്യബന്ധനം മുടങ്ങി തൊഴിലാളികള്‍ ബുദ്ധിമുട്ടലാവുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നത് പരിഗണിക്കണമെന്നും ലോക്സഭയിലുന്നയിച്ച സബ്മിഷനില്‍ അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Read More >>