എ.ഐ.എസ്.എഫ് പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

എസ്.എഫ്.ഐക്കെതിരേ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ പറഞ്ഞു

എ.ഐ.എസ്.എഫ് പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐക്കെതിരേ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. എസ്.എഫ്.ഐക്കും ആഭ്യന്തരവകുപ്പിനും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി.

സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയത്. അക്രമം ഒരു കാരണവശാലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്.എഫ്.ഐക്ക് മുന്നറിയിപ്പ് നല്‍കിയ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു.

എസ്.എഫ്.ഐക്കെതിരേ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. നേരത്തേ യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എ.ഐ.എസ്.എഫ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും എസ്.എഫ്.ഐക്കാര്‍ അത് തടയുകയായിരുന്നു. എ.ഐ.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ പലര്‍ക്കും എസ്.എഫ്.ഐക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു

Read More >>