അര്‍ജ്ജുനെ കൊലപ്പെടുത്തിയത് കൊടുംക്രൂരതയ്ക്ക് ശേഷം

സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്നും പകരമായി അര്‍ജുന് പണികൊടുക്കുമെന്നും നിബിന്‍ കൂട്ടുകാരോട് പലപ്പോഴും പറഞ്ഞിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു.

അര്‍ജ്ജുനെ കൊലപ്പെടുത്തിയത് കൊടുംക്രൂരതയ്ക്ക് ശേഷം

കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് മുഖ്യപ്രതിയുടെ മൊഴി. കേസില്‍ അറസ്റ്റിലായ നിബിന്റെ സഹോദരന്‍ എബിനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ പോകവേ കളമശേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ എബിന്‍ മരിക്കുകയും പിന്നിലിരുന്ന അര്‍ജുന് സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്നും പകരമായി അര്‍ജുന് പണികൊടുക്കുമെന്നും നിബിന്‍ കൂട്ടുകാരോട് പലപ്പോഴും പറഞ്ഞിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു.

സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അര്‍ജുനെ നെട്ടൂരിലേക്ക് പെട്രോള്‍ തീര്‍ന്നെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം അര്‍ജുനെ ചതുപ്പ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രതികളായ നിബിനും റോണിയും ചേര്‍ന്നു പട്ടിക കൊണ്ട് തലയ്ക്കടിച്ച ശേഷം, അജിത് കുമാര്‍, അനന്തു എന്നിവരും ചേര്‍ന്ന് കഠിനമായി മര്‍ദിക്കുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം നാലുപേരും ചേര്‍ന്ന് സംഭവസ്ഥലത്തുനിന്നും അമ്പത് മീറ്റര്‍ മാറ്റി ചതുപ്പില്‍ മൃതദേഹം ചവിട്ടി താഴ്ത്തുകയായിരുന്നു.

Read More >>