അയോദ്ധ്യ വിധി: കാസര്‍കോട് നിരോധനാജ്ഞ

കാസർകോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുർഗ് എന്നിങ്ങനെ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

അയോദ്ധ്യ വിധി: കാസര്‍കോട് നിരോധനാജ്ഞ

കോഴിക്കോട്: അയോദ്ധ്യ ബാബറി മസ്ജിദ്- രാമജന്മഭൂമി ഭൂമി കേസിൽ സുപ്രിം കോടതി വിധി ഇന്നു പുറത്തുവരാനിരിക്കെ കാസർകോട് ജില്ലയിലെ കാസര്‍കോട് ,മഞ്ചേശ്വരം , കുമ്പള ,ചന്ദേര, ഹൊസ്ദുർഗ് എന്നിങ്ങനെ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നവംബർ 11ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മതനിരപേക്ഷതയ്ക്കും മതസൗഹാർദത്തിനും പേരുകേട്ട കാസർകോട് ജില്ലയിൽ അയോദ്ധ്യ വിധിയെ തുടർന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഛിദ്ര ശക്തികളുടെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്ന് 144 പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടർ പറഞ്ഞു. ജനങ്ങൾ ഇതുമായി പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള അവസരമായി മുഴുവൻ ജനങ്ങളും ഇതിനെ ഉപയോഗിക്കണം. സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി, എല്ലാ സുമനസ്സുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നതായും കാസർകോട് ജില്ലാ കലക്ടർ ഡി.സജിത് ബാബു അറിയിച്ചു.

ഇന്നു രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബഞ്ച് കേസില്‍ വിധി പറയുക.

Read More >>