രണ്ടുപേരും പത്തുവര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് സൂചന. സ്റ്റോര്‍ റൂമിന് സമീപത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞ് കമ്പനിയ്ക്കുളളില്‍ ചുറ്റിതിരിഞ്ഞതും മുകള്‍ നിലയില്‍ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അവര്‍ രക്ഷപ്പെട്ടതുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്.

മൺവിളയിലെ തീപിടുത്തത്തിൽ ദുരൂഹത: ജീവനക്കാർ കസ്റ്റഡിയില്‍

Published On: 2018-11-09T13:49:57+05:30
മൺവിളയിലെ തീപിടുത്തത്തിൽ ദുരൂഹത: ജീവനക്കാർ കസ്റ്റഡിയില്‍

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജീവനക്കാരായ രണ്ട് ബംഗാളികളെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്നവരാണ് ഇരുവരും. ജോലി സമയം കഴിഞ്ഞ് കമ്പനിയില്‍ ആദ്യം തീപിടിത്തമുണ്ടായ മൂന്നു നിലകെട്ടിടത്തിലെ സ്‌റ്റോര്‍ റൂമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ നില്‍ക്കുന്നത് സി.സി ടി.വിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

രണ്ടുപേരും പത്തുവര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് സൂചന. സ്‌റ്റോര്‍ റൂമിന് സമീപത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞ് കമ്പനിയ്ക്കുളളില്‍ ചുറ്റിതിരിഞ്ഞതും മുകള്‍ നിലയില്‍ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അവര്‍ രക്ഷപ്പെട്ടതുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും കമ്പനിയില്‍ പല തവണ അഗ്‌നി ബാധയുണ്ടായത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അട്ടിമറി സാധ്യത ഉടമ സിംസണ്‍ നേരത്തെ ആരോപിച്ചിട്ടുളളതാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. കമ്പനിയിലെ സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പൊലീസ് ദിവസങ്ങളായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലായ രണ്ട് ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബര്‍ സെല്ലിന് കൈമാറി.

Top Stories
Share it
Top