മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി ബി.ജെ.പി

ഇവിടെ എല്‍.ഡി.എഫിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി ബി.ജെ.പി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി ബി.ജെ.പി. ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം നമ്പര്‍ വാര്‍ഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സീറ്റ് നിലനിര്‍ത്തിയത്. ഇവിടെ എല്‍.ഡി.എഫിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിവ്യ ചെള്ളത്താണ് ഇവിടെ വിജയിച്ചത്. 474 വോട്ടുകളാണ് ദിവ്യക്ക് ഇത്തവണ കിട്ടിയത്. എന്നാല്‍ കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ ഇരുന്നൂറില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ദിവ്യക്ക് 56 വോട്ടുകളുടെ ഭൂരിപക്ഷമേയുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ ബി.ജെ.പിക്ക് ഇത്തവണ ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. യു.ഡി.എഫിന് വോട്ടുകള്‍ കൂടി.

ബി.ജെ.പി 474 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.കെ ശശിധരന്‍ 418 വോട്ടുകള്‍ നേടി. ഇടത് മുന്നണിയില്‍ നിന്ന് ലോക് താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായ കൊക്കോടന്‍ ലക്ഷ്മണന് 264 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് മറിഞ്ഞതായാണ് സൂചന.

Read More >>