സോളാര്‍ പീഡനം: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ കേസ്

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

സോളാര്‍ പീഡനം: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ കേസ്

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലൈംഗികപീഡനം നടത്തിയെന്ന ആരോപണത്തില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുത്തു. എറണാകുളം എം.എല്‍.എ. ഹൈബി ഈഡന്‍, കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശ്, വണ്ടൂര്‍ എം.എല്‍.എ. എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുക്കാമെന്ന് സോളാര്‍ അന്വേഷണ കമ്മിഷന്‍ നേരത്തേ ശുപാര്‍ശചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് യുവതിയെ 2013ല്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവാദമുയര്‍ന്നത്. ഇതേ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം തടസ്സപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നത് ഏറെ ശ്രദ്ധേയമാണ്. ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ കഴിയാത്ത കോണ്‍ഗ്രസ്സിന് ഇത് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

Read More >>