സ്വപ്നങ്ങള്‍ പൂത്ത മുളയുമായി ചക്മ സഹോദരിമാര്‍ വീണ്ടും കൊച്ചിയിലെത്തി

ഒന്നരപ്പതിറ്റാണ്ട് മുമ്പ് ബാല്യകാലത്തിൽ പിതൃസഹോദരിയായ ആന്റി എലീനയാണ് മേരിയെ ജൂവൽ ഡിസൈനിങ് പഠിപ്പിച്ചത്. എലീനയുടെ ശിക്ഷണത്തിൽ മേരി ജൂവലറി ഉൽപ്പന്നങ്ങൾ ഡിസൈൻ ചെയ്തു. അതിസുന്ദരമായി ജൂവൽ ഡിസൈൻ ചെയ്യുമെങ്കിലും മേരിയെ അങ്ങനങ്ങു വിടാൻ സർക്കാർ ഉദ്യോഗാർത്ഥികളായ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. അവർ പലതവണ മേരിയുടെ ഡിസൈൻ ഭ്രമത്തെ എതിർക്കാനും തടയാനും ശ്രമിച്ചു. എന്നാൽ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചു തരം കിട്ടുമ്പോഴൊക്കെ മേരി കമ്മലുകളും പൂക്കളും വസ്ത്രങ്ങളും നെയ്തു. 2014ൽ തന്റെ ബിരുദ പഠനകാലത്താണ് മേരി ബാംബൂ ഫെസ്റ്റിനായി ആദ്യമായി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ സ്നേഹം മനസ്സിൽ സൂക്ഷിച്ച് പിന്നെയെല്ലാവർഷവും സഹോദരിമാർ കൊച്ചിയെ തേടിയെത്തി.

സ്വപ്നങ്ങള്‍ പൂത്ത മുളയുമായി ചക്മ സഹോദരിമാര്‍ വീണ്ടും കൊച്ചിയിലെത്തി

കൊച്ചി: 'മലയാളികൾ നല്ലയാളുകളാണ്. ഞങ്ങളുടെ ഏറ്റവും മര്യാദക്കാരായ ഉപഭോക്താക്കളാണ്.' കൊച്ചിയിലെ ആളുകളെപ്പറ്റി ചോദിച്ചപ്പോൾ കേരളത്തെ ഏറെ സ്നേഹിക്കുന്ന മിസോറാം സ്വദേശിനികളായ ചക്മാ സഹോദരിമാർ നൽകിയ മറുപടിയാണിത്. മേരി ചക്മായും മിൽത്ത ചക്മായും മുള ജൂവലറി ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിനാണ് കൊച്ചിയിലെത്തിയത്. തുടർച്ചയായി നാലാം വർഷവും ബാംബൂ ഫെസ്റ്റിന് കൊച്ചിയിലെത്തുമ്പോൾ കേരളത്തെപ്പറ്റി ചക്മാ സഹോദരിമാർക്ക് പറയാനേറെ.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് ബാല്യകാലത്തിൽ പിതൃസഹോദരിയായ ആന്റി എലീനയാണ് മേരിയെ ജൂവൽ ഡിസൈനിങ് പഠിപ്പിച്ചത്. എലീനയുടെ ശിക്ഷണത്തിൽ മേരി ജൂവലറി ഉൽപ്പന്നങ്ങൾ ഡിസൈൻ ചെയ്തു. അതിസുന്ദരമായി ജൂവൽ ഡിസൈൻ ചെയ്യുമെങ്കിലും മേരിയെ അങ്ങനങ്ങു വിടാൻ സർക്കാർ ഉദ്യോഗാർത്ഥികളായ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. അവർ പലതവണ മേരിയുടെ ഡിസൈൻ ഭ്രമത്തെ എതിർക്കാനും തടയാനും ശ്രമിച്ചു. എന്നാൽ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചു തരം കിട്ടുമ്പോഴൊക്കെ മേരി കമ്മലുകളും പൂക്കളും വസ്ത്രങ്ങളും നെയ്തു. 2014ൽ തന്റെ ബിരുദ പഠനകാലത്താണ് മേരി ബാംബൂ ഫെസ്റ്റിനായി ആദ്യമായി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ സ്നേഹം മനസ്സിൽ സൂക്ഷിച്ച് പിന്നെയെല്ലാവർഷവും സഹോദരിമാർ കൊച്ചിയെ തേടിയെത്തി.

2016ൽ കൊമേഴ്സ് വിഭാഗത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ മേരി വീട്ടുകാരുടെ എതിർപ്പവഗണിച്ചും ഫാഷൻ ഡിസൈനിങിൽ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം സജീവമായി ഡിസൈൻ രംഗത്തുണ്ടെങ്കിലും മേരിയുടെ ഡിസൈനുകൾക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത് കേരളത്തിലാണ്. ഡൽഹിയിലും സ്റ്റോളുകളുണ്ടെങ്കിലും ഉത്തരേന്ത്യക്കാർ പരുക്കന്മാരാണെന്നും വിലപേശി കാര്യം നേടാൻ സാധിക്കുന്നവരുമാണെന്നുമാണ് മേരിയുടെ പക്ഷം. കമ്മൽ, മാല, ബ്രേസ്ലറ്റ്, വളകൾ, പാദസരം തുടങ്ങിയവയുടെ ആയിരത്തിലധികം ഡിസൈനുകളാണ് ആസ്വാദകർക്കായി മിസോറാം സഹോദരിമാർ ഒരുക്കിയിരിക്കുന്നത്.

'പ്രകൃതിയോടിണങ്ങി നിൽക്കുന്നതിനാലും കഠിനമായ നിർമ്മാണ രീതിയായതിനാലും ഡിസൈനുകൾക്ക് വില അൽപ്പം കൂടുതലാണ്. 60 മുതൽ 4000 രൂപയിലധികം വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. വില അൽപ്പം കൂടുതലാണെങ്കിലും ഹൈക്ലാസ് കസ്റ്റമേഴ്സ് എത്തുമെന്നാണ് പ്രതീക്ഷയെന്നു' മേരി പറയുന്നു. ഉടൻ ബാംബൂ ഫാഷൻ മാർട്ട് എന്ന പേരിൽ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റ് ആരംഭിക്കാനും ചക്മ സഹോദരിമാർ ലക്ഷ്യം വെക്കുന്നുണ്ട്. മേരിയുടെ ബാംബൂ ഡിസൈനുകൾക്കായി മുള നൽകുന്നത് മിസോറാമിലെ ഗ്രാമങ്ങളിലെ വീട്ടമ്മമാരാണ്. ഇതുവഴി അവർക്കും ഒരു വരുമാനം ലഭ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മേരി.

വാര്‍ത്തയുടെ ഇംഗ്ലീഷ് പരിഭാഷ

Chakma sisters and their dreams built on bamboos

"Malayalees are good people. Our most affluent customers." Says chakma sisters from mizoram about the people of kochi, who are very much in love with Kerala.

Mary Chakma and Milte Chakma came to Kochi for merchandise jewelries made from bamboo. Chakma sisters have a lot to talk when the bamboo fest reaches kochi for the fourth consecutive year. Earlier then half a century ago, they learned designing from their aunt Elena. Mary's jewelery products were designed in the discipline of Elena. Even when Mary designed marvellous jewelries, government employes parents were not ready to leave mary to follow her passion. They repeatedly tried to resist her designing. But whenever she got time away from her parents, she designed earrings, flowers and clothes.

Mary came to Cochin bamboo fest for the first time at the time of her graduation in 2014. In memory of the love for kerala they visited again in consecutive years. In 2016 she completed her degree in commerce and graduated with diploma in fashion designing even after the restrictions put forth by her parents.

Even though there are active designers in the festival, mary's designs are the most demanded among the people. In delhi there are stoles, though north indians are brutal and bargain can be done. Till now mizoram sisters have prepared over thousands of designs of earrings, bracelets, bags and footwear."Designs are little expensive because of the use of natiral products and hazardous manufacturing patterns.

Products worth 60-4000 rupees are availabke. We hope the high end customers will reach the market. " says mary. Chakma sisters are also aiming to start an online site titled bamboo fashion mart. Bamboos for mary's bamboo designs are guven by housewives in the village of mizoram. She is pleased to make income through bamboo designing.

Story by
Read More >>