യുഡിഎഫിന്റേത് വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് - മുഖ്യമന്ത്രി

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കിയെന്നും പിണറായി വിജയൻ ആരോപിച്ചു

യുഡിഎഫിന്റേത് വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് - മുഖ്യമന്ത്രി

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐ നേതാക്കളുമായി ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചർച്ചയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആർ.എസ്.എസിന് ബദലായി എസ്.ഡി.പി.ഐ വർഗീയ പ്രവർത്തനം ആരംഭിച്ചപ്പോൾ അകൽച്ച പാലിക്കാൻ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കിയെന്നും പിണറായി വിജയൻ ആരോപിച്ചു. സിസി ടി.വിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചർച്ച രേഖയായി. ചർച്ച നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഒത്തുകൂടിയതെന്നും അദ്ദേഹം ചോദിച്ചു.

വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് മൂലമാണ് ടോം വടക്കനെ പോലുള്ളവർ ബി.ജെ.പിയിലേക്ക് പോവുന്നത്. യു.ഡു.എഫ് അനുഭവങ്ങളിൽ നിന്നും ഒരുപാഠവും പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>