ജീപ്പിൽ നിന്നും കുട്ടി വീണ സംഭവം:രക്ഷകൻ ഓട്ടോ ഡ്രൈവർ; വനംവകുപ്പ് ഉദ്യോഗസ്ഥർ പേടിച്ച് മാറിനിന്നു

വനംവകുപ്പ് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചത് എന്നാണ് നേരത്തെ നല്‍കിയിരുന്ന വിവരം. എന്നാല്‍ റോഡില്‍ ഇഴഞ്ഞു നീങ്ങിയിരുന്ന കുട്ടിയെ കനകരാജ് എടുത്തു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ‍ കാണാം

ജീപ്പിൽ നിന്നും കുട്ടി വീണ സംഭവം:രക്ഷകൻ ഓട്ടോ ഡ്രൈവർ; വനംവകുപ്പ് ഉദ്യോഗസ്ഥർ പേടിച്ച് മാറിനിന്നു

ഇടുക്കി: രാജമല-മൂന്നാർ റോഡിൽ ജീപ്പിൽ നിന്നു വീണ 11 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ജീവനക്കാരാണെന്ന വാദം പൊളിയുന്നു. മൂന്നാറിലെ ഓട്ടോഡ്രൈവർ കനകരാജാണ് കുഞ്ഞിന്റെ യഥാർത്ഥ രക്ഷകൻ. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായി. റോഡിലൂടെ കുഞ്ഞ് ഇഴയുന്നത് കണ്ട വനംവകുപ്പ് ജീവനക്കാർ പ്രേതമെന്നുകരുതി മാറിനിന്നെന്ന് കനകരാജ് പൊലീസിന് മൊഴി നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഭയന്നിരുന്നതായും കനകരാജ് പറഞ്ഞു. കുട്ടിയെ താനാണ് എടുത്തുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബർ എട്ടിന് രാത്രിയാണ് വെള്ളത്തൂവൽ മുള്ളിരിക്കുടി താന്നിക്കൽ സതീശ്- സത്യഭാമ ദമ്പതികളുടെ മകൾ രോഹിതയാണ് അപകടത്തിൽ പെട്ടത്. പളനിയിൽ നിന്നുള്ള നിന്നുള്ള മടക്കയാത്രയിലായിരുന്നു ഇവർ. രാജമല ചെക്‌പോസ്റ്റിന് അടുത്തെത്തിയപ്പോൾ കുഞ്ഞ് ജീപ്പിൽ നിന്ന് വീണുപോവുകയായിരുന്നു.എന്നാൽ മാതാപിതാക്കൾ ഇതറിഞ്ഞിരുന്നില്ല. 40 കിമി കഴിഞ്ഞപ്പോഴാണ് ഇവർ കുഞ്ഞ് വീണ കാര്യം അറിഞ്ഞത്.

ജീപ്പിന്റെ പിൻസീറ്റിൽ സത്യഭാമയുടെ കൈയിലായിരുന്നു ഒരു വയസും ഒരു മാസവും പ്രായമുള്ള രോഹിത. രാത്രി 9.48ന് രാജമല അഞ്ചാം മൈലിൽ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് ഊർന്നു വീഴുകയായിരുന്നു. മയക്കത്തിലായിരുന്ന അമ്മ വിവരം അറിഞ്ഞില്ല. ജീപ്പ് മുന്നോട്ടുപോയി.

വീഴ്ചയിൽ സാരമായി പരിക്കേൽക്കാത്ത കുഞ്ഞ് ചെക്‌പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട് ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞുനീങ്ങുകയായിരുന്നു.

Read More >>