പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും വിവിധ നേതാക്കളും പങ്കെടുക്കും.

പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതിനിയമത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും വിവിധ നേതാക്കളും പങ്കെടുക്കും.

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യഗ്രഹമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യത അട്ടിമറിക്കുന്നതാണ് പൗരത്വഭേദഗതിയെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള നിലപാടാണ് കേരളം ഒറ്റക്കെട്ടായി ഉയർത്തുന്നത്.

നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.ബില്ലിനെതിരെ കോൺഗ്രസ് ദേശീയ തലത്തിൽ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.

Read More >>