തുണയില്ലാത്ത ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന സാമൂഹ്യമാദ്ധ്യമ കൂട്ടായ്മ

2016വരെ ഓരോ മാസത്തിലും ഒരോ ജില്ല എന്ന രീതിയിലാണ് സഹായം നൽകി പോന്നിരുന്നത്. എന്നാൽ ഈ രീതിയിൽ ഒരു ജില്ലയിൽ എതെങ്കിലും ഒരു മാസം സഹായം നൽകിയാൽ എല്ലാ ജില്ലകളിലൂടെയും പോയി ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ആ ജില്ലയിൽ എത്തുക.

തുണയില്ലാത്ത ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന സാമൂഹ്യമാദ്ധ്യമ കൂട്ടായ്മ

തിരുവനന്തപുരം: അഞ്ചു വർഷങ്ങൾക്കുമുമ്പ് പതിവ് സൗഹൃദ സല്ലാപത്തിനായാണ് കളേഴ്‌സ് എന്നപേരിൽ ഇരുപതു സുഹൃത്തുക്കൾ ചേർന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആരംഭിക്കുന്നത്. ഗ്രൂപ്പിലെ ഒരംഗത്തിൻറെ കുട്ടിക്ക് ആരോഗ്യപ്രശ്‌നമുണ്ടാവുകയും കാലനിയോഗം പോലെ മറ്റംഗങ്ങൾ ചേർന്ന് അവർക്കായ് സമ്പാത്തിക സഹായം കണ്ടെത്തുന്നിടത്താണ് കളേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റിനു തുടക്കമാവുന്നത്. ആതുരസേവന രംഗത്ത് സാമൂഹ്യമാദ്ധ്യമങ്ങളുടെ സാദ്ധ്യത തുറന്നുകാട്ടുകയാണ് ഇന്ന് രണ്ടായിരത്തി അഞൂറിലധികം അംഗങ്ങളുള്ള കൂട്ടായ്മ. ട്രസ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് സാമൂഹ്യമാദ്ധ്യമം കേന്ദ്രീകരിച്ചാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഗ്രൂപ്പിൽ അംഗങ്ങളാണ്. ഇവരുടെ നേതൃത്വത്തിൽ ഒരോ പ്രദേശത്തും ജില്ലാ സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളുമുണ്ട്. ഇത്തരത്തിൽ ഒരോ ജില്ലയിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമുള്ള വ്യക്തിയുടെ വിവരങ്ങൾ അംഗങ്ങൾ പൊതുഗ്രൂപ്പിൽ പങ്കുവയ്ക്കും. വ്യക്തിയുടെ കൃത്യമായ വിവരങ്ങളാണ് ഇത്തരത്തിൽ പങ്കുവയ്ക്കപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങളാണ് തുടർന്നുള്ള സാമ്പത്തിക സഹായം കണ്ടെത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 35 അംഗങ്ങളാണ് ട്രസ്റ്റിനുള്ളത്. അത് പോലെ ഓരോ ജില്ലകളിലും നിശ്ചിത എണ്ണം അംഗങ്ങളുണ്ട്. എർണ്ണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത്. കാസർകോട് ജില്ലയിൽ എറ്റവും കുറവും.

2016വരെ ഓരോ മാസത്തിലും ഒരോ ജില്ല എന്ന രീതിയിലാണ് സഹായം നൽകി പോന്നിരുന്നത്. എന്നാൽ ഈ രീതിയിൽ ഒരു ജില്ലയിൽ എതെങ്കിലും ഒരു മാസം സഹായം നൽകിയാൽ എല്ലാ ജില്ലകളിലൂടെയും പോയി ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ആ ജില്ലയിൽ എത്തുക. ഈ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞവർഷം മുതൽ സംസ്ഥാനത്തെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സഹായം ലഭ്യമാക്കി തുടങ്ങി. തെക്കൻ ജില്ലകൾ ചേരുന്ന സൗത്ത് സോൺ, മധ്യജില്ലകൾ ചേരുന്ന സെട്രൽ സോൺ, വടക്കൻ ജില്ലകൾ ചേരുന്ന നോർത്ത് സോൺ എന്നിങ്ങനെയാണവ. ഇപ്പോൾ നാലുമാസത്തിലൊരുക്കിൽ ഒരോ സോണിലും കടന്നു ചെല്ലാൻ സാധിക്കുന്നതായി ട്രസ്റ്റ് അം​ഗം അഭിലാഷ് വ്യക്തമാക്കുന്നു. മാസന്തോറും ട്രസ്റ്റ് നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ജ്യോതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സയ്ക്ക് സഹായം നൽകുകയെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയിലുൾപ്പെടുത്തി ക്രിസ്തുമസിനോടനുബന്ധിച്ച് വർക്കല ജില്ലയിൽ രണ്ടു വൃക്കകളും തകരാറിലായ മനോജെന്ന വ്യക്തിക്ക് സാമ്പത്തികസഹായം ലഭ്യമാക്കിയതായി അഭിലാഷ് പറഞ്ഞു.


കാരുണ്യജോതി കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി സഹായം നൽകുന്ന വിദ്യാജ്യോതി, കുട്ടികളിൽ പ്രകൃതി സ്‌നേഹം വളർത്തുന്ന ഹരിത ജ്യോതി, നിർധനകുടുംബത്തിലെ സ്ത്രീകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന മംഗല്യജ്യോതി തുടങ്ങിയി പദ്ധതികളും ട്രസ്റ്റ് സാമൂഹ്യമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ എർണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ട്രസ്റ്റ് രജിസ്ട്രേഷൻ പുതുക്കിയപ്പോൾ കോട്ടയം പുതുപ്പള്ളിയിലേക്കുമാറി.

കൂട്ടായ്മ പ്രളയകാലത്തും പ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതിജീവന ജ്യോതി എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിലൂടെ നിരിവധി പേർക്ക് സഹായം ലഭ്യമാക്കാൻ സാധിച്ചതായി അഭിലാഷ് പറഞ്ഞു. ക്രിസ്തുമസിനോടനുബന്ധിച്ച് രാത്രി തിരുവനന്തപുരം നഗരത്തിൽ ഒരാൾ ടാറിങ്ങ് ബീപ്പയ്ക്കുള്ളില്‍ ഉറങ്ങുന്നത് കാണാനിടയായി. തുടർന്ന് തിരുവനന്തപുരത്തുള്ള സുഹൃത്തുകൾ ചേർന്ന് അറ്റിങ്ങൽ മുതൽ വർക്കലവരെ ദേശീയ പാതയോരത്തു കിടന്നുറങ്ങുന്നവർക്ക് പുതപ്പു നൽകുന്ന പരിപാടിയാണ് എറ്റവും സമീപകാലത്തായി നടത്തിയത്. വെറും നേരംപോക്കിനു മാത്രമായി സാമുഹ്യമാദ്ധ്യമങ്ങൾ ഉപയോ​ഗിച്ചിരുന്ന കാലത്തുനിന്നാണ് അതിൻറെ ശക്തിമനസിലാക്കി ഒരു യുവകൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കെത്തുന്നത് എന്നതും കളേഴ്സിനെ വ്യത്യസ്തമാക്കുന്നു.

Read More >>