കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്: സീറ്റുകള്‍ക്കായി ഗ്രൂപ്പ് തര്‍ക്കം

ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും മത്സരിക്കില്ലായെന്ന് അറിയിച്ചെങ്കിലും ഹൈക്കവമാന്റിന്റേതാവും അവസാന തീരുമാനം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്: സീറ്റുകള്‍ക്കായി ഗ്രൂപ്പ് തര്‍ക്കം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എട്ട് സീറ്റുകളിലേക്കായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കഴിഞ്ഞെന്നാണ് സൂചന. എന്നാല്‍ 16 സീറ്റുകളില്‍ മറ്റു എട്ടു സീറ്റുകളില്‍ ധാരണയായിട്ടിലെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റിനെ ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് സൂചന.

ആലപ്പുഴ,വയനാട്,വടകര,ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ആലത്തൂരില്‍ രമ്യ ഹരിദാസ്,തൃശ്ശൂരില്‍ ടി.എന്‍.പ്രതാപന്‍ എന്നിവര്‍ സ്ഥാര്‍ത്ഥികളായേക്കും.ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും മത്സരിക്കില്ലായെന്ന് അറിയിച്ചെങ്കിലും ഹൈക്കവമാന്റിന്റേതാവും അവസാന തീരുമാനം.ഇന്നലെ സ്‌ക്രീനിങ് കമ്മിറ്റിയോഗം ചേര്‍ന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായി നടത്താന്‍ കഴിഞ്ഞില്ല.

Read More >>