കേരളത്തില്‍ തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം: 29 വരെ നാല് പാസഞ്ചറുകള്‍ സര്‍വ്വീസ് നടത്തില്ല

5638 കായംകുളം-എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303 എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381 ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് ഏപ്രില്‍ 29 വരെ സര്‍വ്വീസ് നടത്താതിരിക്കുക

കേരളത്തില്‍ തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം: 29 വരെ നാല് പാസഞ്ചറുകള്‍ സര്‍വ്വീസ് നടത്തില്ല

കൊച്ചി: ഏപ്രില്‍ 29വരെ കേരളത്തിലെ തീവണ്ടി ഗതാഗതത്തില്‍ ഭാഗീകമായ നിയന്ത്രണം. ഏപ്രില്‍ 29 വരെ നാല് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസ് നിര്‍ത്തലാക്കിയിട്ടുള്ളതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. തിങ്കളാഴ്ച്ച മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ആലപ്പുഴ തുറവൂരിനും എറണാകുളത്തിനും ഇടയില്‍ പാളം നവീകരിക്കുകയാണ്. ഇത് പ്രമാണിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നിരവധി തീവണ്ടികളുടെ സര്‍വ്വീസ് സമയത്തിലും മാറ്റമുണ്ടായേക്കാം.

5638 കായംകുളം-എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303 എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381 ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

Read More >>