'പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു?'; നെഹ്‌റുകുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് സിപിഎം എം.എൽ.എ. എസ്.രാജേന്ദ്രൻ

പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു? നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? ഗാന്ധിയുമായി ബന്ധമില്ലാത്തവർ പേരിനൊപ്പം ഗാന്ധി ഉപയോഗിക്കുന്നതെന്തിനെന്ന് കോൺഗ്രസുകാർ വെളിപ്പെടുത്തണം.

മൂന്നാർ: നെഹ്‌റുകുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന വിവാദപരാമർശവുമായി ദേവികുളത്തുനിന്നുള്ള സിപിഎം എം.എൽ.എ. എസ്.രാജേന്ദ്രൻ.

മോഷണം നടത്തിയ കുടുംബത്തിന്റെ അണികളായ കോൺഗ്രസ് പ്രവർത്തകരാണ് തൊട്ടതിനും പിടിച്ചതിനും ഇടതുപക്ഷസർക്കാരിനെയും നേതാക്കളെയും വിമർശിക്കുന്നതെന്നും എം.എൽ.എ. പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് എം.എൽ.എ.യുടെ വിവാദപരാമർശം.

പാരമ്പര്യമായി മോഷണം നടത്തുന്നവരാണ് നെഹ്‌റു കുടുംബം. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യപ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്‌റു. ഈ പരമ്പരയിൽപ്പെട്ടവരാണ് ഇന്ദിര മുതൽ രാഹുൽ, പ്രിയങ്ക വരെയുള്ളവർ. എന്നാൽ ഇവരുടെ പേരിനൊപ്പം ഗാന്ധി എങ്ങനെ വന്നു? നെഹ്‌റുവിന്റെ പേരിനൊപ്പം ഗാന്ധിയുണ്ടോ? ഗാന്ധിയുമായി ബന്ധമില്ലാത്തവർ പേരിനൊപ്പം ഗാന്ധി ഉപയോഗിക്കുന്നതെന്തിനെന്ന് കോൺഗ്രസുകാർ വെളിപ്പെടുത്തണം. അതിനർഥം, ഈ കുടുംബം പരമ്പരാഗതമായി മോഷ്ടാക്കളാണെന്നാണ്-എസ്.രാജേന്ദ്രൻ പറഞ്ഞു.

Read More >>