ബിജു രാധാകൃഷ്ണനെ കുറ്റവിമുക്തനാക്കി:ക്രൈം ബ്രാഞ്ച് സുപ്രിം കോടതിയെ സമീപിക്കും

വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്

ബിജു രാധാകൃഷ്ണനെ കുറ്റവിമുക്തനാക്കി:ക്രൈം ബ്രാഞ്ച് സുപ്രിം കോടതിയെ സമീപിക്കും

കൊല്ലം: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. അമ്മ രാജമ്മാളിനെയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.

വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിചാരണക്കോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Read More >>