കുറ്റാന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ എന്‍.ഐ.എ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായി അവര്‍ തന്നെ പരസ്യമായി വ്യക്തമാക്കുകയുണ്ടായി.

കുറ്റാന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇതിന്റെ അനന്തര ഫലമായി ഈ ഏജന്‍സികളുടെ വിശ്വാസ്യത തന്നെ ഇടിഞ്ഞ കൊണ്ടിരിക്കുകയാണെന്നും ബഷീര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

സി.ബി.ഐയെ കൂട്ടിലിട്ട തത്ത എന്നാണ് വിശേഷിപ്പിക്കുക എങ്കില്‍ എന്‍.ഐ.എ അതിലപ്പുറമാണ്. രാഷ്ട്ര സുരക്ഷ, പരമാധികാരം, ഏകത എന്നിവക്കെതിരായ ആക്രമം തടയല്‍ എന്ന പേരില്‍ കൊണ്ട് വന്ന നിയമങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനുള്ള ആയുധങ്ങളാക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ എന്‍.ഐ.എ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായി അവര്‍ തന്നെ പരസ്യമായി വ്യക്തമാക്കുകയുണ്ടായി.

രാഷ്ട്രത്തിന് തന്നെ അത് അപമാനമാണ്. കരിനിയമങ്ങളുടെ ഫലമായി ജയിലില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദലിത്-പിന്നാക്ക വിഭാഗക്കാരാണ്. 5-10 വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധികളാണെന്ന് കണ്ടെത്തി അവരെ വിട്ടയക്കുമ്പോള്‍ തകരാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത വിധം അവര്‍ നശിച്ച് പോകുന്നു. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറണമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സഭയില്‍ ആവശ്യപ്പെട്ടു.

Read More >>