'ദൈവമില്ലാത്ത' ഐന്‍സ്റ്റീനിന്റെ കത്ത് വില്‍പ്പനയ്ക്ക്‌

ദൈവ വിശ്വാസം മനുഷ്യന്റെ വെറും ദൗര്‍ബല്യം മാത്രമാണെന്നാണ് മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്. ജർമൻ തത്വചിന്തകനായ എറിക് ഗുത്കിന്ദിന് 1954 ജനുവരി മൂന്നിന് എഴുതിയതാണ് കത്ത്. ജർമൻ ഭാഷയിലാണ് കത്തെഴുതിയിരിക്കുന്നത്. 2008ൽ ഈ കത്ത് വിൽപ്പനയ്ക്കു വെച്ചിരുന്നു.

ദൈവമില്ലാത്ത ഐന്‍സ്റ്റീനിന്റെ കത്ത് വില്‍പ്പനയ്ക്ക്‌

ലണ്ടന്‍: ജര്‍മന്‍ തത്വചിന്തകന് ദൈവമില്ലെന്ന് പറഞ്ഞ്‌ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് വിൽപ്പനയ്ക്ക് വെച്ചു. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹൗസില്‍ 1.5 മില്യൺ ഡോളർ വില പ്രതീക്ഷിച്ചാണ് കത്ത് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ദൈവ വിശ്വാസം മനുഷ്യന്റെ വെറും ദൗര്‍ബല്യം മാത്രമാണെന്നാണ് മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്.

ജർമൻ തത്വചിന്തകനായ എറിക് ഗുത്കിന്ദിന് 1954 ജനുവരി മൂന്നിന് എഴുതിയതാണ് കത്ത്. ജർമൻ ഭാഷയിലാണ് കത്തെഴുതിയിരിക്കുന്നത്. 2008ൽ ഈ കത്ത് വിൽപ്പനയ്ക്കു വെച്ചിരുന്നു.

ബൈബിള്‍ ആദരണീയമാണ്, എന്നാൽ, പുരാതനമായ ഐതീഹ്യങ്ങളാണെന്നും അത് ബാലിശമാണെന്നും കത്തിലുണ്ട്. കത്തിൽ ഐൻസ്റ്റീൻ എറിക് ഗുത്കിന്ദിന്റെ പരിഷ്കരണ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നുമുണ്ട്. അതേസമയം താൻ പ്രതിനിധാനം ചെയ്യുന്ന ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.


Read More >>