നഴ്സുമാരുടെ സംഘടനയില്‍ സാമ്പത്തിക തിരിമറി : അന്വേഷണം ക്രൈംബ്രാഞ്ചിന്

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക.2.20 കോടി പലരീതിയില്‍ പിന്‍വലിച്ചാതായാണ് പരാതി

നഴ്സുമാരുടെ സംഘടനയില്‍ സാമ്പത്തിക തിരിമറി : അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം:നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച കേസ് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹറ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. തൃശ്ശൂര്‍ ജില്ലയില്‍ നാല് ബാങ്കുകളിലാണ് യു.എന്‍.എക്ക് അക്കൗണ്ടുകളുളളത്. ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ 3,71,00,000 രൂപയാണ് വന്നിട്ടുളളത്. നിലവില്‍ അക്കൗണ്ടല്‍ 8,55,000 രൂപ മാത്രമാണുളളത്. 2.20 കോടി പലരീതിയില്‍ പിന്‍വലിച്ചാതായാണ് പരാതി. എന്നാല്‍ പരാതിക്ക് പിന്നില്‍ വ്യക്തി വിരോധമാണന്നാണ് യു.എന്‍.എ വ്യക്തമാക്കുന്നത്.

സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അനധികൃതമായി പണം പിന്‍വലിച്ചെന്ന് യു.എന്‍.എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നഴ്സുമാരുടെ മാസവരിയടക്കമുളള തുകയാണ് സംഘടനാഭാരവാഹികള്‍ തട്ടിയെടുത്തിരിക്കുന്നത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പട്ടാണ് വെളളിയാഴ്ച പരാതി നല്‍കിയത്.

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31വരെ തൃശ്ശൂരിലെ സ്വാകാര്യ ബാങ്കില്‍ മൂന്ന് കോടി 71 ലക്ഷം നിക്ഷേപിച്ചിരുന്നതായി രേഖകളിലുണ്ടെന്ന് പരായിതിയല്‍ പറയുന്നു. ഓഫീസ് വാടക ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ക്കായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ചെലവഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ ബാക്കി രണ്ട് കോടി ഇരുപത് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും ഡ്രൈവറുമടക്കം പിന്‍വലിച്ചിട്ടുണ്ട്. ഇതിന് രേഖകളില്ല. ഇനി അക്കൗണ്ടില്‍ 8,55,000 രൂപ മാത്രമാണുളളത്.

2017 ഏപ്രില്‍ മുതല്‍ അംഗത്വ ഫീസായി 68 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അത് അക്കൗണ്ടുകളില്‍ കാണുന്നില്ല. ഏകദേശം മൂന്നരക്കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതി.

പണം പിന്‍വലിച്ചത് കാറ് വാങ്ങാന്‍

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യയുടേ പേരില്‍ വാങ്ങിയ ഇന്നോവ കാറിന്റെ അടവ് അടയ്ക്കാനാണ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതെന്നാണ് ആരോപണം. കഴിഞ്ഞദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ ജാസ്മിന്‍ഷാ ഇത് സമ്മതിക്കുകയും ചെയ്തു. അടവ് തീര്‍ന്നാല്‍ വാഹനം സംഘടനയുടേതാകും എന്നാണ് ജാസ്മിന്‍ഷാ വ്യക്തമാക്കിയത്. സംഘടനയ്ക്ക് വേണ്ടി വാഹനം വാങ്ങണമെങ്കില്‍ അത് സംഘടനയുടെ പേര് ഉപയോഗിച്ചാവണം എന്നും അല്ലാതെ ഭാര്യയുടെ പേരിലല്ലെന്നും ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം തിരിച്ചടിച്ചു.

Read More >>