മുന്‍മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു

എ.ഐ.സി.സി അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.1930 മാര്‍ച്ച് 8ന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. ഭാരതീയ അധഃകൃതവര്‍ഗ ലീഗിന്റെ ശാഖകള്‍ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോണ്‍ഗ്രസില്‍ സംസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളായി. എ.ഐ.സി.സി അംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1970 ല്‍ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ മല്‍സരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ല്‍ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ല്‍ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎല്‍എയായി രണ്ടാമൂഴത്തില്‍ പി.കെ. വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാര്‍ക്ക് പിഎസ്സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു

Read More >>