പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ തുറന്നടിച്ച് ജി.സുധാകരന്‍

പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ എന്തുകൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. അതിനാല്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ മുഴുവന്‍ പഴിയും പി.ഡബ്ല്യു.ഡിക്ക് കേള്‍ക്കേണ്ടി വരികയാണെന്നും മന്ത്രി കുറ്റപ്പെടുത്തി

പൊതുമരാമത്ത് വകുപ്പിനോടുളള കിഫ്ബിയുടെയും ധനവകുപ്പിന്റെയും സമീപനത്തിനെതിരെ തുറന്നടിച്ച് ജി.സുധാകരന്‍

പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ എന്തുകൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. അതിനാല്‍ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ മുഴുവന്‍ പഴിയും പി.ഡബ്ല്യു.ഡിക്ക് കേള്‍ക്കേണ്ടി വരികയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പി.ഡബ്ല്യു.ഡിക്ക് ഒന്നും ചെയ്യാനില്ലെന്നും എന്തു റിപ്പോര്‍ട്ട് കൊടുത്താലും അത് വെട്ടാന്‍ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരാണ് കിഫ്ബിയിലുള്ളതെന്നും അദ്ദഹം കുറ്റപ്പെടുത്തി. പി.ഡബ്ല്യു.ഡി കൈമാറിയ റോഡുകളെക്കുറിച്ചുളള പരാതി സ്ഥിരമായി കേള്‍ക്കേണ്ടി വരുന്നു.ഫയലുകള്‍ പിടിച്ചു വെക്കുന്ന നടപടി ധനവകുപ്പ് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മുന്‍പും അദ്ദഹം കിഫ്ബിക്കെതിരെ ആരോപണനം ഉന്നയിച്ചിരുന്നു. കിഫ്ബി വലിയ തട്ടിപ്പാണെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്.

Story by
Read More >>