മുഖ്യമന്ത്രിയെയും കേരളത്തെയും പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയെയും കേരളത്തെയും പ്രശംസിച്ച് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും കേരളത്തെ പുകഴ്ത്തിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഗവർണർ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് ഗവർണറുടെ പരാമർശം.

ലോക കേരള സഭ പ്രവാസികൾക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും കേരളത്തിലെ പ്ലാസ്റ്റിക് നിരോധം, നിക്ഷേപ സൗഹൃദ അന്തരീക്ഷം, പൊതുജനാരോഗ്യ സേവനങ്ങള്‍, വൈദ്യുത വാഹനങ്ങൾക്ക് നൽകുന്ന പിന്തുണ എന്നിവയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാനത്ത് പ്രൈമറിതലം മുതൽ നൽകുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ കേരളത്തിൻറെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളം പല മേഖലയിലും മുന്നിലാണെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ പലസംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ത്യ അഭയാർഥികളുടെ അഭയകേന്ദ്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഗവർണർ പറഞ്ഞു. ജാതിയുടേയോ നിറത്തിന്‍റേയോ പേരിൽ മാറ്റി നിർത്തുന്നതല്ല ഇന്ത്യയുടെ സ്വത്വം. ഇന്ത്യ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

Read More >>